ഫ്രീബേസിക്സിന് തരിച്ചടിയായി വ്യത്യസ്ത നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കരുതെന്ന് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ ഉത്തരവിറക്കിയതിനു പിന്നാലെ ഫേസ്ബുക്ക് ബോര്‍ഡ് അംഗം മാര്‍ക്ക് ആന്‍ഡേഴ്സന്റെ ഇന്ത്യയെ വിമര്‍ശിച്ചുള്ള ട്വിറ്റ് വിവാദമായി.
കോളനിവിരുദ്ധത പതിറ്റാണ്ടുകളായി ഇന്ത്യയുടെ സാമ്പത്തിക മേഖലക്ക് ഭീഷണിയാണ്. എന്തുകൊണ്ട് ഇപ്പോള്‍ അത് നിര്‍ത്തിക്കൂടാ? എന്നായിരുന്നു ട്വീറ്റ്. വിവാദമായതിനെത്തുടര്‍ന്ന് ട്വീറ്റ് പിന്‍വലിച്ചെങ്കിലും അതിന്റെ പകര്‍പ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്റെ നേതൃത്വത്തില്‍ ലോകവ്യാപകമായി നടപ്പാക്കാനുദ്ദേശിക്കുന്ന ഫ്രീബേസിക്സ് എന്ന സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി ഇന്ത്യയില്‍ നടപ്പാക്കാനാകില്ലെന്ന് ട്രായിയുടെ പുതിയ ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. ഇതിനെതിരെയുള്ള പ്രതികരണമായിരുന്നു അത്.
പ്രശ്നം വിവാദമാകുന്നുവെന്ന് കണ്ടതോടെ ഇന്ത്യന്‍ സാമ്പത്തിക രംഗത്തേക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്ന് പിന്മാറുന്നതായി ആന്ഡേഴ്സണ് ട്വിറ്ററില്‍ കുറിച്ചു. ഉത്തരവ് വന്നതിന് പിന്നാലെ അത് നിരാശാജനകമാണെന്നും, ഇന്ത്യയില്‍ ഇതേ ലക്ഷ്യത്തോടെയുള്ള പദ്ധതികളുമായി മുന്നോട്ടുപോകുമെന്നുമായിരുന്നു സുക്കര്‍ബര്‍ഗിന്റെ പ്രതികരണം.
Discussion about this post