ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹത്തിന്റെ എതിർ കക്ഷികൾ നടത്തുന്നത്. മുൻ പിൻ നോക്കാതെ ന്യായത്തിന്റെ ഭാഗത്ത് നിൽക്കുന്ന യോഗി ആദിത്യനാഥ് എത്ര വലിയ വമ്പനായാലും നടപടി എടുത്തിരിക്കും. ബുൾഡോസർ രാജ് എന്നാണ് യോഗിയുടെ എതിരാളികൾ ഇതിനെ വിളിക്കുന്നത്. ഇതിനെതിരെ അവരിൽ ചിലർ കോടതിയിൽ കേസ് കൊടുക്കുകയും ചെയ്തു
തുടക്കത്തിൽ, ക്രിമിനൽ കേസുകളിലെ പ്രതികൾക്കെതിരെയുള്ള സംസ്ഥാന സർക്കാരുകളുടെ ‘ബുൾഡോസർ നടപടി’യെ നിശിതമായി വിമർശിച്ച സുപ്രീം കോടതി, ഈ വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാർ നൽകിയ സത്യവാങ് മൂലങ്ങൾ കണ്ട് ഞെട്ടി. ഒട്ടും മടിക്കാതെ യോഗി സർക്കാരിനെ പ്രശംസിക്കുകയും ചെയ്തു
നിയമനടപടികൾ പാലിക്കാതെ ആരുടെ സ്വത്തും ബുൾഡോസർ ഉപയോഗിച്ച് അടിച്ചു നിരത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇതോടെയാണ് സുപ്രീം കോടതിയും യോഗിയുടെ എതിരാളികളും ഒരുപോലെ ഞെട്ടിയത്.
ക്രിമിനൽ കേസിൽ അകപ്പെട്ട പ്രതികളോട് യോഗി സർക്കാർ പ്രതികാരം ചെയ്യുകയാണ് എന്നാണ് കോടതിയും എതിരാളികളും കരുതിയത്. എന്നാൽ അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ മാത്രമാണ് യോഗി തകർക്കുന്നത് എന്ന് പുറത്തു വന്നതോടെ, ഡബിൾ ഹീറോ പരിവേഷമാണ് യോഗിക്ക് ലഭിച്ചത്.
ആദ്യം വിമർശിച്ചെങ്കിലും, ഒരു തരത്തിലുള്ള അനധികൃത കെട്ടിടങ്ങളേയും ഞങ്ങൾ സംരക്ഷിക്കില്ല എന്ന നിലപാട് സുപ്രീം കോടതിയും എടുത്തു.
Discussion about this post