കൊച്ചി: കേരളം കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ ടെക്സ്റ്റൈൽ കമ്പനിയായ കിറ്റെക്സ് ഗാർമെൻ്റ്സിന് ഓഹരിയിൽ വിപണിയിൽ വൻ കുതിപ്പ്. ചൊവ്വാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ ഓഹരി വില 10 ശതമാനം ഉയർന്ന് 401.70 രൂപയിലാണ് ക്ലോസ് ചെയ്തത്. സംസ്ഥാന സർക്കാരുമായുള്ള പ്രശ്നത്തെ തുടർന്ന് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം കിറ്റെക്സ് ഗ്രൂപ് കേരളത്തിൽ നിന്നും മാറ്റിയിരുന്നു.
ഓഗസ്റ്റ് അഞ്ചിന് 210 രൂപയിലായിരുന്നു കിറ്റെക്സ് ഓഹരിയുടെ വ്യാപാരം നടന്നത്. ഓഗസ്റ്റ് 13ന് 238 രൂപയിലേക്കും 19ന് 369 രൂപയിലേക്കും 23ന് 382 രൂപയിലേക്കും ഉയരുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോഴുള്ള 401 രൂപയിൽ എത്തി നിൽക്കുന്നത്. ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് കിറ്റെക്സ് ഓഹരി ഇപ്പോൾ എത്തിനിൽക്കുന്നത്. 2017 ജൂണിന് ശേഷമുള്ള ഓഹരിയുടെ ഏറ്റവും ഉയർന്ന വിലയാണിത്.
മൂന്ന് വർഷം മുമ്പ് 2021 ലാണ് പിണറായി സർക്കാരുമായുള്ള പ്രശ്നത്തെ തുടർന്ന് കിറ്റെക്സ് കേരളം വിട്ടത്. കിഴക്കമ്പലം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ട്വന്റി ട്വന്റി എന്ന പാർട്ടിയുടെ ആവിർഭാവവും ഇടതു പക്ഷത്തിന്റെ എതിർപ്പിന് കാരണമായിരുന്നു.
കിറ്റെക്സ് ഗാര്മെന്റ്സ് പൂർണ്ണ പ്രവർത്തന ക്ഷമതയിലാണെന്നും അടുത്ത വർഷം ജൂൺ വരെ ബുക്കിങ് പൂർണമാണെന്നും മാനേജിങ് ഡയറക്ടർ സാബു എം ജേക്കബ് അറിച്ചിട്ടുണ്ട്.
Discussion about this post