തിരുവനന്തപുരം; സംഭവം നടക്കുന്നത് കുറച്ച് വർഷങ്ങൾക്ക് മുൻപാണ്. പ്രമുഖ ചാനലിന്റെ രാഷ്ടീയ ചർച്ചാ വേദി. ചർച്ച നയിക്കുന്നത് നടൻ ജഗദീഷ്. സിപിഎം മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ കെഎൻ ബാലഗോപാലും ചീഫ് സെക്രട്ടറിയായി വിരമിച്ച സിപി നായരുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. രാഷ്ട്രീയ ചർച്ച സർവ്വ നിയന്ത്രണവും വിട്ട് ചൂടുപിടിക്കാൻ തുടങ്ങി. അവതാരകനായ ജഗദീഷ് അതിഥികളെ ശാന്തരാക്കാനുള്ള ശ്രമമാണ്. ഇതിനിടെ അതിഥികൾക്കിടയിൽ നിന്ന് ഒരു നീണ്ട സാർ വിളി… സാറേ… ഇന്നത്തെ മന്ത്രി കെഎൻ ബാലഗോപാലായിരുന്നു അത്. ജഗദീഷിനോട് ഒരു ചോദ്യം. സാറിന് എന്നെ അറിയാമോ? സ്ക്രിപ്റ്റിൽ ഇല്ലാത്തതും പതിവില്ലാത്തതുമായി ‘സാർ’ വിളി കേട്ടപ്പോൾ ജഗദീഷ് ബാലഗോപാലിനെ നോക്കി.
ജ?ഗദീഷും സിപി നായരും ഉൾപ്പെടെ വേദിയിൽ ഉണ്ടായിരുന്ന എല്ലാവരും അത്ഭുതപ്പെട്ടപ്പോഴാണ്, തന്നെ ജഗദീഷ് കോളേജിൽ പഠിപ്പിച്ചിട്ടുണ്ടെന്ന സത്യം ഇന്നത്തെ ധനമന്ത്രി വിവരിച്ചത്. കെ.എൻ.ബാലഗോപാലിനെ എംകോമിനു ബിസിനസ് മാനേജ്മെന്റ് പഠിപ്പിച്ച അദ്ധ്യാപകനാണ് ജഗദീഷ്. കോളേജിൽ മികച്ച മാർക്കോടെ പാസായ ജ?ഗദീഷ് ആദ്യം എൻഎസ്എസിന്റെ വിവിധ കോളേജുകളിൽ അദ്ധ്യാപകനായിരുന്നു. ഒടുവിലാണ് അദ്ധ്യാപകനായി എംജി കോളേജിൽ എത്തിയത്.
Discussion about this post