എറണാകുളം : ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ ആരോപണത്തിൽ നടൻ നിവിൻ പോളി ഡിജിപിക്ക് പരാതി നൽകി. യുവതിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് നടൻ പറയുന്നത്. യുവതിയെ അറിയില്ലെന്നും ഈ ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് നിവിൻ പരാതിയിൽ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് എറണാകുളം നേര്യമംഗംലം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽവച്ച് പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. സംഭവത്തിൽ ആറാം പ്രതിയാണ് നിവിൻ പോളി.
വിദേശത്തേക്ക് ജോലിയ്ക്കായി ആളെ എത്തിക്കുന്ന റിക്രൂട്ട്മെന്റ് ഏജൻസി നടത്തുന്ന ശ്രേയ എന്ന യുവതിയാണ് കേസിലെ ഒന്നാം പ്രതി. യുവതിയുടെ പരാതിയിൽ നിവിനെതിരെ കൂട്ടബലാത്സംഗം, പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.












