തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസിനെ വെല്ലുവിളിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന് പിന്നാലെ, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു.
പ്രവർത്തകർക്കെതിരെ പോലീസുകാർ നടത്തിയ ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ അബിൻ വർക്കി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ സ്ഥലത്തെത്തിയപ്പോഴായിരുന്നു കെ സുധാകരന്റെ ഭീഷണി.
‘പട്ടാളം വന്ന് വെടി വച്ചാലും ഈ സമരം ഇവിടെ നിൽക്കില്ല. കയ്യാങ്കളി കാളിച്ചും ആയുധം കാട്ടി ഭീഷണിപ്പെടുത്തിയും ചോരവരുത്തിയും ഒതുക്കാൻ നോക്കണ്ട. അതിന് മുമ്പിൽ നിൽക്കുന്ന ഓരോ പോലീസുകാരനെയും നാട്ടിൽ വച്ച് കണ്ടുമുട്ടും. ഞങ്ങൾ എതിർക്കും. നാളെ മുതൽ നോക്കിക്കോ’ എന്നായിരുന്നു സുധാകരന്റെ വെല്ലുവിളി.
Discussion about this post