തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കണമെങ്കില്‍ ചിഹ്നം മാത്രമല്ല സ്ഥാനാര്‍ഥിയും പരമപ്രധാനമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ആരെ നിര്‍ത്തിയാലും ജയിക്കാമെന്ന അഹങ്കാരമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു.
അതിരറ്റ ആത്മവിശ്വാസവും തിരിച്ചടിയായി. കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും. കോണ്‍ഗ്രസിന് അനുകൂല സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ജനപ്രിയ സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post