കണ്ണൂർ: ക്ലാസിൽ കയറാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇംഗ്ലീഷ് അധ്യാപകനെ ക്രൂരമായി മർദ്ദിച്ച് വിദ്യാർത്ഥികൾ. കണ്ണൂർ പള്ളിക്കുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.പരീക്ഷ ഉള്ള ദിവസമായിരുന്നതിനാൽ കുട്ടികൾ പുറത്ത് നിൽക്കുന്നത് കണ്ടാണ് അധ്യാപകൻ അവരോട് കാര്യമന്വേഷിച്ചത്. തുടർന്ന് രണ്ടു പേരോടും ക്ലാസ്സിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു.
ഇത് തർക്കത്തിന് കാരണമാവുകയും തുടർന്ന് രണ്ടു വിദ്യാർത്ഥികളും ചേർന്ന് അധ്യാപകനെ മർദ്ദിക്കുകയായിരുന്നു. ഇതേ തുടർന്ന് തുടർന്ന് വിദ്യാർത്ഥികളെ പരീക്ഷ എഴുതാനായി സ്കൂൾ അധികൃതർ അനുവദിച്ചില്ല അനുവദിച്ചില്ല. സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട് .
Discussion about this post