തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മാർച്ചിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച പാെലീസുകാർ അവർ അടിച്ച ഓരോ അടിക്കും കണക്ക് പറയേണ്ടിവരുമെന്ന് വ്യക്തമാക്കി കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.
അടിയേറ്റ് വീണവരെ പിന്നെയും നിർദാക്ഷിണ്യം തല്ലിച്ചതക്കുന്ന ഈ പൊലീസുകാർ സ്വബോധത്തോടെ ആണോ അതോ ഏതെങ്കിലും മയക്കുമരുന്ന് അടിമകളാണോ എന്നതുകൂടി അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
കാലാവധി തീരാറായ ഒരു സർക്കാരിലെ യജമാനന്മാരെ തൃപ്തിപ്പെടുത്താനാണ് നിങ്ങൾ ഇത് കാണിക്കുന്നതെങ്കിൽ നിങ്ങളെ രക്ഷിക്കാൻ അവർ ഇല്ലാതെ വരുന്ന കാലം വിദൂരമല്ല. കോൺഗ്രസ് പ്രവർത്തകരെ തല്ലി ചതച്ച പൊലീസുകാരുടെ കണക്ക് ഞങ്ങളുടെ കൈവശമുണ്ട്. അവരെ എന്ത് ചെയ്യണം എന്ന് ഞങ്ങൾ തീരുമാനിക്കുമെന്നും ചെന്നിത്തല തുറന്നടിച്ചു.
Discussion about this post