നടത്തം ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ നടക്കുമ്പോൾ വെറുതെ അങ് നടന്നാൽ പോരാ, ചില കാര്യങ്ങൾ കൂടെ ശ്രദ്ധിക്കാനുണ്ടെന്ന് എത്ര പേർക്കറിയാം എന്ന് സംശയമാണ്. നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
നടക്കുമ്പോൾ വളരെ പ്രധാനമാണ്, നടക്കാൻ വേണ്ടി ഉപയോഗിക്കുന്ന ചെരിപ്പുകൾ. കാലുകൾക്ക് വേദനയും പരിക്കും പറ്റാത്തിരിക്കാൻ നല്ല കംഫർട്ടബിൾ ആയിട്ടുള്ള ചെരുപ്പുകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. പൊതുവെ വാക്കിംഗ് ഷൂസ് ഉപയോഗിക്കുന്നതാണ് നല്ലത്
ശരിയായി നടു നിവർത്തി നടക്കാൻ ശ്രമിക്കുക. അല്ലാത്തപക്ഷം ഗുണത്തേക്കാൾ അധികം അത് ദോഷം ചെയ്തേക്കാം. നേരെ നട്ടെല്ല് നിവർത്തി താടി തറയ്ക്ക് സമാന്തരമായി കൈകൾ വീശി വേണം നടക്കാൻ.
നടക്കാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നിർജലീകരണം ഒഴിവാക്കണം എന്നത് നടക്കുന്നതിന് മുൻപും ശേഷവും വെള്ളം കുടിക്കാൻ ശ്രമിക്കുക. നടക്കാൻ പോകുമ്പോൾ ഒരു കുപ്പി വെള്ളം കയ്യിൽ കരുതുന്നതും ഗുണം ചെയ്യും.
Discussion about this post