ന്യൂഡൽഹി: പാരീസ് പാരലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം. ഹൈജമ്പിൽ(ടി64) പ്രവീൺ കുമാറാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ഏഷ്യൻ റെക്കോർഡോടെയാണ് സ്വർണം. 2.08 മീറ്റർ ഉയരത്തിൽ ചാടിയാണ് താരം സുവർണനേട്ടത്തിലെത്തിയത്. 2021ൽ ടോക്യോ ഒളിമ്പിക്‌സിൽ 2.07 മീറ്റർ പിന്നിട്ട പ്രവീൺ വെള്ളി മെഡൽ ജേതാവായിരുന്നു. മാരിയപ്പൻ തങ്കവേലുവിന് ശേഷം പാരാലിമ്പിക്‌സ് ഹൈജമ്പിൽ സ്വർണം നേടുന്ന താരമാണ് നോയിഡ സ്വദേശിയായ പ്രവീൺ കുമാർ.
അമേരിക്കയുടെ ഡെറക് ലോക്കിഡന്റ് 2.06 മീറ്റർ ചാടി വെള്ളി നേടിയപ്പോൾ ഉസ്ബെക്കിസ്ഥാന്റെ ടെമുർബെക് ഗിയസോവ് 2.03 മീറ്റർ ചാടി വെങ്കലം നേടി.ആറ് സ്വർണവും ഒമ്പത് വെള്ളിയും 11 വെങ്കലവുമടക്കം 26 മെഡലുകളാണ് പാരീസ് പാരാലിമ്പിക്സിൽ ഇന്ത്യയുടെ ഇതുവരെയുള്ള നേട്ടം.
Discussion about this post