ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ 408 റൺസിന്റെ തോൽവിക്ക് ശേഷം ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിന്റെ പ്രകടനങ്ങളെ വിമർശിക്കുന്നവരോട് അഭ്യർത്ഥനയുമായി ഗൗതം ഗംഭീർ രംഗത്ത്. ടെസ്റ്റിലെ ടീമിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡ് തോൽവിക്ക് പിന്നാലെ വമ്പൻ വിമർശനങ്ങളാണ് ഇന്ത്യൻ ടീം പ്രത്യേകിച്ച് ഗംഭീർ നേരിടുന്നത്. നിലവിലെ ടെസ്റ്റ് ചാമ്പ്യന്മാരായ സൗത്താഫ്രിക്ക 2-0 ന് പരമ്പര ജയം സ്വന്തമാക്കുക ആയിരുന്നു.
ഗൗതം ഗംഭീർ ഹെഡ് കോച്ചായി വന്നത് മുതൽ സ്പിൻ ഓൾറൗണ്ടർ വാഷിംഗ്ടൺ ഇന്ത്യയുടെ വിവിധ ഫോർമാറ്റുകളിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ന്യൂസിലൻഡിനെതിരായ കഴിഞ്ഞ വർഷം നടന്ന ഹോം പരമ്പരയിൽ ഇന്ത്യ പരാജയപ്പെട്ടപ്പോൾ അന്ന് സുന്ദർ ടീമിന്റെ ഭാഗമായിരുന്നു. താരം മികച്ച പ്രകടനമായിരുന്നു നേടിയതും.
വലംകൈയ്യൻ ഓഫ് സ്പിന്നർ എന്ന നിലക്കുള്ള മികവും 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) സൈക്കിളിന് മുമ്പ് വിരമിച്ച രവിചന്ദ്രൻ അശ്വിൻ ഒഴിച്ചിട്ട സ്ഥാനത്തേക്ക് താരത്തെ പരിഗണിക്കാൻ കാരണമായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഈഡൻ ഗാർഡൻസിൽ നടന്ന ആദ്യ ടെസ്റ്റിൽ മൂന്നാം നമ്പറിൽ എർത്തിയത് ഉൾപ്പെടെ, അദ്ദേഹത്തിന് ഇതിനകം തന്നെ വിവിധ റോളുകളിൽ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്.
കൊൽക്കത്തയിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ നാലാമത്തെ സ്പിന്നറായി സുന്ദർ ഒരു ഓവർ മാത്രമേ എറിഞ്ഞുള്ളൂ. രണ്ടാമത്തെ മത്സരത്തിൽ അൽപ്പം കൂടി അവസരം കിട്ടിയെങ്കിലും ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്,
“100-ലധികം ടെസ്റ്റ് മത്സരങ്ങൾ കളിച്ചതിന് ശേഷം അശ്വിൻ ചെയ്തത് പോലെ വാഷി ഉടൻ തന്നെ പ്രകടനം കാഴ്ചവയ്ക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നുവെങ്കിൽ, അത് ആ കൊച്ചുകുട്ടിയോട് ചെയ്യുന്ന അന്യായമാണ്. നിങ്ങളും അതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ആ കുട്ടി ആരാണ്? 10-15 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ടോ? അവനെ വിലയിരുത്താനും വിമർശിക്കാനും സമയമായിട്ടില്ല.” ഗൗതം ഗംഭീർ പറഞ്ഞു.
തന്നെ പുറത്താക്കുന്ന കാര്യമൊക്കെ ബിസിസിഐ തീരുമാനിക്കട്ടെ എന്നും എന്നാൽ താൻ ടീമിന് കൊടുത്തതെന്നും നേടിയ നേട്ടങ്ങളും ഒന്നും മറക്കരുത് എന്നും ഗൗതം ഗംഭീർ പറഞ്ഞു.













Discussion about this post