ലക്‌നൗ: ഇന്ത്യ എല്ലായ്പ്പോഴും സമാധാനത്തിന് അനുകൂലമാണ്, എന്നാൽ നിലവിലുള്ള ആഗോള സാഹചര്യങ്ങൾ കാരണം, സമാധാനം തകർക്കപ്പെടാതിരിക്കാൻ സൈനിക മേധാവികളോട് എപ്പോഴും സജ്ജരായിരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
ഇന്നത്തെ ആഗോള സാഹചര്യങ്ങൾ കണക്കിലെടുത്ത്, ലോകത്തും ഇന്ത്യയിലും സമാധാനം സ്ഥാപിക്കാൻ എല്ലായ്പ്പോഴും സജ്ജരായിരിക്കാൻ സൈനിക മേധാവികളോട് ഞാൻ പറഞ്ഞിട്ടുണ്ട് എവിടെയും സമാധാനം തകർക്കപ്പെടരുതെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
റഷ്യ-ഉക്രെയിൻ, ഇസ്രായേൽ-ഹമാസ് എന്നിവയ്ക്കിടയിലുള്ള സംഘർഷങ്ങളെക്കുറിച്ചും ബംഗ്ലാദേശിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും പരാമർശിച്ച പ്രതിരോധമന്ത്രി ഈ സംഭവങ്ങൾ വിശകലനം ചെയ്യാനും ഭാവിയിൽ രാജ്യം അഭിമുഖീകരിക്കാനിടയുള്ള പ്രശ്നങ്ങൾ മുൻകൂട്ടി കാണാനും സൈനിക മേധാവികളോട് ആവശ്യപ്പെട്ടു
വസുധൈവ കുടുംബകം’ എന്ന സന്ദേശം നൽകിയ ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണ്. നമ്മുടെ രാജ്യം സമാധാനത്തിന്റെ ആരാധകനാണ്, എന്നും അങ്ങനെ തന്നെ നിലനിൽക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post