എറണാകുളം: നടൻ വിനായകൻ ഹൈദരാബാദ് പോലീസിന്റെ കസ്റ്റഡിയിൽ. ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ചാണ് നടനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തിൽ വച്ച് നടന്ന വാക്കുതർക്കത്തെ തുടർന്നാണ് സംഭവമെന്നാണ് വിവരം.
ഗോവയിലേക്കുള്ള കണക്ടിംഗ് ഫൈ്‌ളറ്റിനായാണ് വിനായകൻ ഹൈദരാബാദിലെത്തിയത്. ഇന്ന് ഉച്ചക്കാണ് കൊച്ചിയിൽ നിന്നും ഗോവയിലേക്ക് പോയത്.
എന്നാൽ, വാക്കുതർക്കത്തിന്റെ കാരണം വ്യക്തമല്ല. തന്നെ കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് തനിക്ക് അറിയില്ലെന്നാണ് വിനായകൻ പ്രതികരിച്ചത്.
Discussion about this post