ന്യുഡല്‍ഹി: പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുടെ അമേരിക്കൻ സന്ദര്‍ശനം ഇന്ന് തുടങ്ങും. മൂന്ന് ദിവസത്തെ സന്ദർശന പരിപാടികൾക്കായാണ് രാഹുൽ അമേരിക്കയിൽ എത്തുന്നത്. ഡാലസിലെ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ഇന്ന് പങ്കെടുക്കും.
9 ,10 തീയതികളിൽ രാഹുൽഗാന്ധി വാഷിംഗ്ടൺ ഡിസി സന്ദർശിക്കും. അക്കാദമിക് വിദഗ്ധർ സാങ്കേതിക വിദഗ്ധർ വ്യവസായികൾ മാധ്യമപ്രവർത്തകർ എന്നിവരുമായി രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തും.
അമേരിക്കയിലെ വിവിധ പരിപാടികളിലും രാഹുൽഗാന്ധി പങ്കെടുത്തേക്കും.
Discussion about this post