ശ്രീനഗർ: 2001ലെ പാർലമെന്റ് ആക്രമണത്തിൽ കുറ്റക്കാരനായ അഫ്സൽ ഗുരുവിന്റെ വധശിക്ഷ ഒരു ഗുണവും ഉണ്ടാക്കിയില്ലെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ പ്രസ്താവനയ്ക്ക് ചുട്ടമറുപടി നൽകി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഒമർ അബ്ദുള്ളയുടെ പാർട്ടി തീവ്രവാദികളോട് അനുഭാവം കാണിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി, അഫ്‌സൽഗുരുവിനെ പിന്നെ മാലചാർത്തണമായിരുന്നോ എന്ന് ചോദിച്ചു.
നാഷണൽ കോൺഫറൻസ് തീവ്രവാദികളോട് അനുഭാവം കാണിക്കുന്നു. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റാൻ പാടില്ലായിരുന്നു എന്ന് ഒമർ അബ്ദുള്ള പറഞ്ഞത് ഈയിടെ കേട്ടു . എനിക്ക് അദ്ദേഹത്തോട് ചോദിക്കണം, പകരം അഫ്‌സൽ ഗുരുവിനെ മാല ചാർത്തണമായിരുന്നോ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ചോദ്യം.
അഫ്സൽ ഗുരുവിന്റെ വധശിക്ഷക്ക് ജമ്മുകശ്മീർ സർക്കാറിന് ഒരു ബന്ധവുമില്ല എന്നതാണ് ഏറ്റവും വലിയ ദൗർഭാഗ്യം. അല്ലെങ്കിൽ, സംസ്ഥാന സർക്കാറിന്റെ സമ്മതത്തോടെ നിങ്ങൾ അഫ്‌സൽ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കേണ്ടി വരുമായിരുന്നു. അത് വരില്ലായിരുന്നുവെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയും. ഞങ്ങൾ അത് ഒരിക്കലും ചെയ്യുമായിരുന്നില്ല. അഫ്‌സൽ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിലൂടെ എന്തെങ്കിലും ലക്ഷ്യം നേടി എന്ന് ഞാൻ കരുതുന്നുമില്ലെന്നായിരുന്നു ഒമർ അബ്ദുള്ളയുടെ പരാമർശം. അഫ്‌സൽ ഗുരുവിന്റെ സഹോദരൻ അജാസ് അഹമ്മദ് ഗുരു നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉമർ അബ്ദുള്ളയുടെ പ്രസ്താവന.
Discussion about this post