ന്യൂഡൽഹി: നാശത്തിന്റെ ദൈവം എന്ന് ഗവേഷകർ വിളിക്കുന്ന അപോഫിസ് ഛിന്നഗ്രഹം ഭൂമിയിൽ പതിയ്ക്കുക വെള്ളിയാഴ്ച. നിലവിലെ പ്രവചനങ്ങൾ പ്രകാരം ഛിന്നഗ്രഹം ഭൂമിയിൽ പതിക്കുകയാണ് എങ്കിൽ 2029 ഏപ്രിൽ 13ന് ആയിരിക്കും അത് സംഭവിക്കുക. അതൊരു വെള്ളിയാഴ്ച ആണ് എന്നും ഗവേഷകർ പറയുന്നു.
നിലവിൽ ഛിന്നഗ്രഹത്തിന്റെ പാത ഗവേഷകർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇതിനിടെയാണ് ഇതിന്റെ പതനം സംബന്ധിച്ച പ്രവചനം ഉണ്ടായിരിക്കുന്നത്. കനേഡിയൻ ബഹിരാകാശ ഗവേഷകൻ ആയ പോൾ വീഗെർട്ട് ആണ് ഛിന്നഗ്രഹം ഭൂമിയിൽ പതിയ്ക്കാനിരിക്കുന്ന തിയതി പ്രവചിച്ചിരിക്കുന്നത്. അതേസമയം ഛിന്നഗ്രഹം ഭൂമിയിൽ പതിയ്ക്കാനുള്ള സാദ്ധ്യത വളരെ കുറവാണ് എന്നും അദ്ദേഹം പറയുന്നുണ്ട്.
340 മീറ്ററോളം വ്യാസമുള്ള ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്. എന്തിരുന്നാലും ഈ ഛിന്നഗ്രഹത്തിന്റെ പാതയിൽ മറ്റൊരു ഛിന്നഗ്രഹം കടന്നു വരാനുള്ള സാദ്ധ്യതയുണ്ട്. അങ്ങിനെയെങ്കിൽ ഭൂമിയ്ക്ക് അത് ദോഷം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ അനുമാനം. എന്നാൽ ഇതിനുള്ള സാദ്ധ്യത 100 ൽ ദശലക്ഷത്തിൽ അഞ്ചാണ് എന്നും അദ്ദേഹം പ്രവചിക്കുന്നുണ്ട്.
അതേസമയം അപോഫിസ് ഭൂമിയ്ക്ക് അപകടം ഉണ്ടാക്കാനുള്ള സാദ്ധ്യത വളരെ കുറവാണ് എന്നാണ് മറ്റ് ഗവേഷകരും പറയുന്നത്. ഭൂമിയ്ക്ക് വളരെ അടുത്തായി ഈ ഛിന്നഗ്രഹം എത്താം. എങ്കിലും ഭൂമിയ്ക്ക് അപകടം ഉണ്ടാക്കില്ല. ഭൂമിയിൽ നിന്നും 31,0000 കിലോ മീറ്റർ അകലെയായി ഇത് കടന്ന് പോയേക്കാമെന്നും ഇവർ പറയുന്നു.
Discussion about this post