Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഐഡി കാർഡ് എവിടെ? പാക് സൈനിക മേധാവിക്ക് ജർമ്മനിയിൽ ‘എട്ടിന്റെ പണി’; ഗേറ്റിന് പുറത്ത് തടഞ്ഞ് സെക്യൂരിറ്റി! നാണംകെട്ട് അസിം മുനീറും സംഘവും! 

by Brave India Desk
Feb 15, 2026, 12:35 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലോകരാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരും ഭരണാധികാരികളും പങ്കെടുക്കുന്ന മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിൽ പാകിസ്താൻ സൈനിക മേധാവി അസിം മുനീറിന് വൻ തിരിച്ചടി. സമ്മേളന ഹാളിലേക്ക് പ്രവേശിക്കാനെത്തിയ പാക് സൈനിക മേധാവിയെ തിരിച്ചറിയൽ രേഖ ശരിയായി കാണിക്കാത്തതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ തടഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തന്റെ ടീമിനൊപ്പം ഗമയിൽ നടന്നു വന്ന മുനീറിനോട്, കഴുത്തിൽ കിടക്കുന്ന ഐഡി കാർഡ് തിരിച്ചിട്ട് കൃത്യമായി കാണിക്കാൻ സെക്യൂരിറ്റി ഗാർഡ് ആജ്ഞാപിക്കുകയായിരുന്നു. ലോകവേദിയിൽ പാകിസ്താൻ്റെ സൈനിക മേധാവിക്കുണ്ടായ ഈ അവഗണന പാക് മാദ്ധ്യമങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.

അസിം മുനീറിന്റെ സാന്നിധ്യത്തിനെതിരെ സമ്മേളന നഗരിക്ക് പുറത്ത് ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിന്ധി രാഷ്ട്രീയ സംഘടനയായ ‘ജേ സിന്ധ് മുത്തഹിദ മഹാസ്’ (JSMM) മുനീറിനെ ക്ഷണിച്ചതിനെതിരെ രംഗത്തെത്തി. പാകിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങളുടെയും സിന്ധ്, ബലൂചിസ്ഥാൻ മേഖലകളിലെ അടിച്ചമർത്തലുകളുടെയും മുഖ്യ സൂത്രധാരനാണ് അസിം മുനീറെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. യുണൈറ്റഡ് നേഷൻസ്, യൂറോപ്യൻ യൂണിയൻ, ജർമ്മൻ സർക്കാർ എന്നിവർക്ക് സംഘടന ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തിട്ടുണ്ട്. പാകിസ്താനിലെ ജനാധിപത്യത്തെയും നീതിന്യായ വ്യവസ്ഥയെയും സൈനിക ബൂട്ടിനടിയിലാക്കിയ ഒരാൾക്ക് ഇത്തരം ആഗോള വേദികളിൽ ഇടം നൽകുന്നത് അപമാനകരമാണെന്ന് JSMM ചെയർമാൻ ഷാഫി ബുർഫത്ത് പറഞ്ഞു.

Stories you may like

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

അയൽരാജ്യങ്ങളുമായുള്ള സംഘർഷങ്ങളെത്തുടർന്ന് 2025-ൽ പാകിസ്ഥാൻ സർക്കാർ ഫീൽഡ് മാർഷൽ പദവി നൽകി ഉയർത്തിയതിന് ശേഷമുള്ള മുനീറിന്റെ ആദ്യ പ്രധാന വിദേശ സന്ദർശനമാണിത്. എന്നാൽ, ഒരു സാധാരണ ഉദ്യോഗസ്ഥനെപ്പോലെ സെക്യൂരിറ്റിക്ക് മുന്നിൽ ഐഡി കാർഡ് കാണിച്ചു നിൽക്കേണ്ടി വന്നത് മുനീറിന്റെ ‘ഫീൽഡ് മാർഷൽ’ പദവിക്ക് തന്നെ ഏൽക്കുന്ന തിരിച്ചടിയായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ നിരീക്ഷകർ വിലയിരുത്തുന്നു. ലോക നേതാക്കൾക്കിടയിൽ തന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ എത്തിയ മുനീറിന്, പ്രതിഷേധങ്ങളും സുരക്ഷാ നടപടികളും കാരണം വലിയ നാണക്കേടാണ് മ്യൂണിക്കിൽ നേരിടേണ്ടി വന്നത്.

Tags: Asim Muneer
Share
Tweet
Send
Share

Latest stories from this section

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

Latest News

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies