ന്യൂഡൽഹി: ലോകത്തെ ഏറ്റവും ചെറിയ വാക്വം ക്ലീനർ നിർമ്മിച്ച് ഇന്ത്യൻ വിദ്യാർത്ഥി. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ ആർക്കിടെക്ച്ചർ വിദ്യാർത്ഥി ആയ തപാല നാദമുനിയാണ് തന്റെ തന്നെ 4 വർഷം മുമ്പുളള റെക്കോർഡ് തകർത്ത് പുതിയ റെക്കോർഡ് സ്ഥാപിച്ചത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എൻഐടി പട്‌ന) ആർക്കിടെക്‌ചർ വിഭാഗത്തിൽ നിന്നുള്ള തപാല നാദമുനി, 0.65 സെൻ്റീമീറ്റർ വലിപ്പമുള്ള ഈ ഉപകരണം ഒരു ബോൾപോയിൻ്റ് പേന ഉപയോഗിച്ചാണ് സൃഷ്ടിച്ചത്.
തപാല നാദമുനി നാല് വർഷം മുമ്പാണ് ആദ്യമായി ഈ റെക്കോർഡ് നേടിയത് 1.76-സെൻ്റീമീറ്റർ വലിപ്പമുള്ള ഒരു വാക്വം ക്ലീനർ നിർമ്മിച്ചപ്പോഴാണ് അന്ന് അദ്ദേഹം റെക്കോർഡ് കരസ്ഥമാക്കിയത് . എന്നാൽ അതിനു ശേഷം 2022-ൽ മറ്റൊരാൾ ഈ റെക്കോർഡ് തിരുത്തുകയായിരിന്നു.
നാദമുനി കഴിഞ്ഞ രണ്ട് വർഷമായി തന്റെ തന്നെ റെക്കോർഡ് വീണ്ടെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരിന്നു , തുടർന്ന് അദ്ദേഹം തന്റെ വാക്വം രൂപകൽപ്പന പലതവണ പൂർണ്ണമായും മാറ്റുകയുണ്ടായി.
നാല് വോൾട്ട് വൈബ്രേഷൻ മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ചെറിയ ഫാൻ ഉൾക്കൊള്ളുന്ന പുതിയ വാക്വമിനായി അദ്ദേഹം ഒരു റീഫിൽ ചെയ്യാവുന്ന ബോൾപോയിൻ്റും കുറച്ച് ലോഹവും പ്ലാസ്റ്റിക്കുമാണ് ഉപയോഗിച്ചത്.
ഒരു ഹോബിയായി ഇത്തരം ഉപകരണങ്ങൾ നിർമ്മിക്കുന്ന നാദമുനിയുടെ കണ്ടുപിടുത്തത്തെ, ഞങ്ങൾ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ വസ്തു എന്നാണ് അദ്ദേഹത്തിന്റെ സഹപാഠികളും അധ്യാപകരും വിശേഷിപ്പിക്കുന്നത്
Discussion about this post