ന്യൂഡെൽഹി: ഹുലുൻബുയറിൽ ഞായറാഴ്ച നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ആതിഥേയരായ ചൈനയെ 3-0ന് തോൽപ്പിച്ച് ഇന്ത്യൻ പുരുഷ ഹോക്കി ടീം. ഇതോടു കൂടി വിജയത്തോടെ തങ്ങളുടെ പ്രയാണം തുടങ്ങാൻ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്കായി.
സുഖ്ജീത് സിംഗ്, ഉത്തം സിംഗ്, അഭിഷേക് എന്നിവരുടെ ഗോളുകൾ ഇന്ത്യയുടെ വിജയത്തിലേക്ക് നയിച്ചപ്പോൾ ചൈനയ്ക്ക് ഒരൊറ്റ ഗോൾ പോലും നേടാനായില്ല.
ഒളിമ്പിക്‌സിൽ തുടർച്ചയായ രണ്ടാം വെങ്കലവും നേടിയ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ടൂർണമെൻ്റിൽ പ്രവേശിച്ചത്. അവസരങ്ങൾ മുതലെടുക്കുകയും ശക്തമായ പ്രതിരോധം പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യൻ ടീം കൂടുതൽ കെട്ടുറപ്പും കാഴ്ചവച്ചു.
തിങ്കളാഴ്ച നടക്കുന്ന പൂൾ മത്സരത്തിൽ ഇന്ത്യ ജപ്പാനെ നേരിടും. കഴിഞ്ഞ വർഷംസ്വന്തം നാട്ടിൽ നടന്ന പരമ്പരയിൽ വിജയിച്ചതോടെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ നാല് കിരീടങ്ങൾ നേടിയ ഏക ടീമായി ഇന്ത്യ മാറിയിരുന്നു.
Discussion about this post