മുംബൈ:വിനായക ചതുർത്ഥി ആശംസകൾ നേർന്ന നടി സാറാ അലിഖാനെതിരെ ഇസ്ലാമിസ്റ്റുകളുടെ വിദ്വേഷവർഷം. ഇൻസ്റ്റാഗ്രാമിലാണ് വിനായക ചതുർത്ഥിയ്‌ക്ക് ആശംസ അറിയിച്ച് സാറാ അലി ഖാൻ ചിത്രം പങ്ക് വച്ചത്. ഇതിന് താഴെയാണ് മതമൗലികവാദികൾ അസഭ്യവർഷവുമായി എത്തിയത്.ഗണേശ ഭഗവാനെ പ്രാർത്ഥിക്കുന്ന ചിത്രത്തിനൊപ്പം “ഗണേഷ് ചതുർത്ഥി ആശംസകൾ…ബാപ്പ നമുക്കെല്ലാവർക്കും സന്തോഷവും സമാധാനവും മാത്രം നൽകട്ടെ…” എന്നായിരുന്നു താരസുന്ദരിയുടെ ആശംസ.
എന്നാലിത് ഇസ്ലാമിക വിരുദ്ധമെന്നാണ് മതമൗലികവാദികളുടെ കണ്ടെത്തൽ.വിഗ്രഹാരാധന നടത്തികൊണ്ട് ഇസ്ലാമിൽ തുടരാൻ കഴിയില്ലെന്നും , അള്ളാഹുവിനോട് മാപ്പ് അപേക്ഷിച്ചാൽ മാത്രമേ ഇസ്ലാമായി ഇനി ജീവിക്കാനാകൂ എന്നുമാണ് ചിലർ പറയുന്നത്.സർവ്വശക്തനായ അള്ളാഹു ആണ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് , ഈ നിഷ്ക്രിയ കല്ലുകൾ തെറ്റാണ്” നിങ്ങൾ നിസ്ക്കരിക്കാറുണ്ടോ എന്നാണ് ചോദ്യങ്ങൾ.
Discussion about this post