ചെന്നൈ:മലയാള സിനിമയെ പിടിച്ചു കുലുക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സമാനമായ നടപടിക്കൊരുങ്ങി തമിഴ്‌നാട് നടികർ സംഘം. തമിഴ് സിനിമാ മേഖലയിലെ അതിക്രമം സംബന്ധിച്ച് പരാതി നൽകാൻ കമ്മറ്റിയെ നിയോഗിച്ചിരിക്കുകയാണ് താര സംഘടനയായ നടികർസംഘം. നടി രോഹിണിയാണ് സമിതിയുടെ അധ്യക്ഷ. പരാതിയുമായി സ്ത്രീകൾ മുന്നോട്ട് വരണമെന്നും എന്നാൽ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പോകരുതെന്നും രോഹിണി അഭ്യര്‍ഥിച്ചു.
കഴിഞ്ഞ ആഴ്ച ചേർന്ന യോഗത്തിലാണ് നടികർ സംഘത്തിന്റെ ആഭ്യന്തര പരാതി സമിതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ തീരുമാനമെടുത്തത്. അതിക്രമം നേരിട്ടവർക്ക് പരാതി നൽകുന്നതിന് പ്രത്യേക സംവിധാനങ്ങളാണ് നിലവിൽ തയ്യാറാക്കിയിട്ടുള്ളത്. അതേസമയം ആരോപണം തെളിഞ്ഞാൽ കുറ്റക്കാർക്ക് സിനിമയിൽ നിന്ന് അഞ്ചു വർഷം വിലക്കേര്‍പ്പെടുത്തുന്നതടക്കം പരിഗണനയിലുണ്ട്. ഇരകൾക്ക് നിയമസഹായവും നടികർ സംഘം നൽകും
Discussion about this post