ബംഗളൂരൂ : സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവാൻ വേണ്ടി സ്വന്തം ജീവൻ വരെ പണയം വെയ്ക്കുന്നവരാണ് ഇപ്പോഴത്തെ യുവതലമുറ. ഓരോ ദിവസവും വെറൈറ്റി റീലുകളും ഫോട്ടോകളുമാണ് സോഷ്യൽ മീഡിയയിൽ വന്നു കൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ വൈറലാകാൻ ജീവൻ പണയം വച്ച് റീൽസ് ഷൂട്ട് ചെയ്ത യുവാവ് അറസ്റ്റിലായിരിക്കുകയാണ്. ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
അവലബെട്ട മലയിലെ കീഴ്ക്കാംതൂക്കായ പാറയിൽ നിന്ന് അപകടകരമായ രീതിയിൽ പുഷ് അപ്പും പുള്ള് അപ്പും ചെയ്യുന്ന വീഡിയോ ആണ് ചിത്രീകരിച്ചത്. കൂടാതെ പാറയിൽ നിന്ന് താഴേക്ക് തൂങ്ങി കിടക്കുന്നതും വീഡിയോയിൽ കാണാം. ഇയാൾക്കൊപ്പമെത്തിയ സുഹൃത്ത് ദൃശ്യങ്ങൾ പകർത്തുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. എന്തൊക്കെയായാലും വീഡിയോ വൈറലായി. അതോടെ പോലീസും പൊക്കി. അപകടരമായരീതിയിൽ പ്രവൃത്തി നടത്തിയതിനാണ് കേസ് എടുത്തത്. യുവാവിനെ ജാമ്യത്തിൽ വിട്ടയച്ചു.
ബാംഗ്ലൂരിലെ ഓഫ്ബീറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മുൻനിരയിലാണ് അവലബെട്ടയുടെ സ്ഥാനം. കിഴുക്കാംതൂക്കായ മലഞ്ചെരിവും ഒരു തടാകവുമാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങൾ. ബാംഗ്ലൂരിൽ നിന്നും ഇവിടേക്കുള്ള 92 കിലോമീറ്റർ യാത്രയിൽ എല്ലായിടത്തും സമൃദ്ധമായ പച്ചപ്പ് കാണാം. അവലബെട്ട ഏറെ അപകടകരമായ സ്ഥലമാണ്. 800 കിലോ മീറ്റർ ഉയരുമുള്ള പാറയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം വിലക്കിയിരുന്നു. ഇത് ലംഘിച്ചാണ് ഒരു കൂട്ടം യുവാക്കൾ അവിടെയെത്തിയത്.
Discussion about this post