കൊച്ചി: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. കേസിൽ അന്വേഷണം അകാരണമായി വൈകിക്കരുതെന്ന് ഹൈക്കോടതി സർക്കാരിനോട് തുറന്നടിച്ചു. പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന എത്രയും വേഗം പൂർത്തിയാക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടു.
കാഫിർ സ്ക്രീൻ ഷോട്ട് സൃഷ്ടിച്ചതിൽ ഹർജ്ജിക്കാരനായ എം.എസ്.എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിമിന് പങ്കില്ലെന്ന് വ്യക്തമാക്കിയ കടത്തി, അതേസമയം സ്ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്നും വ്യക്തമാക്കി. ഉറവിടം കണ്ടെത്താനുള്ള സർവശ്രമങ്ങളും തുടരുമെന്ന സർക്കാരിന്റെ ഉറപ്പ് രേഖപ്പെടുത്തിയാണ് കോടതി തുടർനടപടികൾ അവസാനിപ്പിച്ചത്. ഇതിനു വേണ്ടി ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ ‘മെറ്റ”യെയും പൊലീസ് പ്രതിചേർത്തിട്ടുണ്ട്.
Discussion about this post