വാഹനം ഓടിക്കുമ്പോൾ നമ്മൾ പ്രധാനമായും ശ്രദ്ധിക്കുന്ന കാര്യങ്ങളാണ് ട്രാഫിക് നിയമങ്ങൾ. അറിഞ്ഞോ അറിയാതെയോ നമ്മൾ എന്തെങ്കിലും ട്രാഫിക് നിയമങ്ങൾ തെറ്റിക്കുന്നത് നിയമവിരുദ്ധമാണ്. ഇടയ്ക്ക് റോഡുകളിൽ വാഹനപരിശോധനയും ഉണ്ടാവും.
അഥവാ ഇനി ഗതാഗതം നിയമം നിങ്ങൾ ലംഘിച്ചാൽ പോലീസ് നിങ്ങളെ തടയുന്നുവെന്ന് വിചാരിക്കുക. പല മാസ് സിനിമകളിലും കാണുന്നത് പോലെ ട്രാഫിക് പോലീസിന് നിങ്ങളുടെ കാറിൽ നിന്ന് താക്കോൽ എടുക്കാൻ സാധിക്കില്ല. ഇത് നിയമവിരുദ്ധമാണ്. നിങ്ങളെ അറസ്റ്റ് ചെയ്യാനോ വാഹനം പിടിച്ചെടുക്കാനോ ഒന്നും ഒരു പോലീസ് കോൺസ്റ്റബിളിന് അധികാരമില്ല എന്നറിയുക. കൂടാതെ, ഒരു ട്രാഫിക് പോലീസുകാരനും ഒരു കാരണവുമില്ലാതെ നിങ്ങളെ ഉപദ്രവിക്കാൻ കഴിയില്ല. ഇന്ത്യൻ മോട്ടോർ വെഹിക്കിൾ ആക്റ്റ് 1932 പ്രകാരം, ഒരു എഎസ്‌ഐ ലെവൽ ഓഫീസർക്ക് മാത്രമേ ട്രാഫിക് ലംഘനത്തിന് ചലാൻ നൽകാൻ കഴിയൂ. എഎസ്െഎ, എസ്‌ഐ, ഇൻസ്‌പെക്ടർ എന്നിവർക്ക് സ്‌പോട്ട് ഫൈൻ ചുമത്താനുള്ള അവകാശമുണ്ട്.
നിങ്ങൾ ഡ്രൈവർമാരാണെങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞുവച്ചോളൂ
ട്രാഫിക് കോൺസ്റ്റബിൾ നിങ്ങളുടെ കാറിന്റെയോ ബൈക്കിൻറെയോ താക്കോൽ ഊരിയെടുത്താൽ, ആ സംഭവത്തിന്റെ വീഡിയോ എടുക്കുക. നിങ്ങൾക്ക് ആ പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ പോയി ഈ വീഡിയോ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ കാണിച്ച് പരാതിപ്പെടാം.
ചലാൻ നൽകുന്നതിന്, ട്രാഫിക് പോലീസിന് ഒരു ചലാൻ ബുക്കോ ഇ-ചലാൻ മെഷീനോ ഉണ്ടായിരിക്കണം. അവർക്ക് ഇതൊന്നും ഇല്ലെങ്കിൽ ഫൈൻ ഈടാക്കാൻ കഴിയില്ല.
ട്രാഫിക് പോലീസ് യൂണിഫോമിൽ ആയിരിക്കുക എന്നതും പ്രധാനമാണ്. യൂണിഫോമിൽ ഒരു ബക്കിൾ നമ്പറും അതിന്റെ പേരും ഉണ്ടായിരിക്കണം. പോലീസുകാരൻ യൂണിഫോമിലല്ലെങ്കിൽ, തിരിച്ചറിയൽ കാർഡ് കാണിക്കാൻ ആവശ്യപ്പെടാം.
ട്രാഫിക് പോലീസിലെ ഹെഡ് കോൺസ്റ്റബിളിന് 100 രൂപ മാത്രമേ പിഴ ഈടാക്കാൻ സാധിക്കൂ. ഇതിലും ഉയർന്ന പിഴ ട്രാഫിക് ഉദ്യോഗസ്ഥന് അതായത് എഎസ്‌ഐ അല്ലെങ്കിൽ എസ് ഐ എന്നിവർക്ക് മാത്രമേ ചുമത്താൻ കഴിയൂ.
വാഹനം ഓടിക്കുമ്പോൾ, നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിന്റെ യഥാർത്ഥ പകർപ്പും മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. അതേസമയം, വാഹന രജിസ്‌ട്രേഷന്റെയും ഇൻഷുറൻസിന്റെയും ഫോട്ടോകോപ്പികളും മതിയാകും
നിങ്ങളുടെ കൈവശം പണമില്ലെങ്കിൽ പിഴ പിന്നീട് അടക്കാം. പിന്നീട് കോടതിയിൽ പോയി നൽകേണ്ടിവരും. ഈ കാലയളവിൽ ട്രാഫിക് ഉദ്യോഗസ്ഥന് നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് കൈവശം സൂക്ഷിക്കാം.
അപരിചിതർക്ക് ലിഫ്റ്റ് കൊടുക്കുന്നത് നിയമപരമായി തെറ്റായ രാജ്യമാണ് ഇന്ത്യ. ഹിച്ച് ഹൈക്കിങ് നിയമത്തിന്റെ മുന്നിൽ തെറ്റാണെന്നു ചുരുക്കം. ഒരുപരിചയവുമില്ലാത്തവരെ നിങ്ങൾ വാഹനത്തിൽ കയറ്റിയാൽ വാഹനത്തെ ടാക്സിയായി ഉപയോഗിക്കുന്നുവെന്ന വ്യാഖ്യാനമാണ് നിയമത്തിന്റെ മുന്നിൽ ഇതൊരു കുറ്റമാക്കി മാറ്റുന്നത്. സ്വകാര്യവാഹനങ്ങൾ ടാക്സിയായി ഉപയോഗിക്കുന്നത് തടയാനും വ്യക്തികളുടെ സുരക്ഷക്കും വേണ്ടിയാണ് ഈ നിയമം നിർമിച്ചിരിക്കുന്നത്.
Discussion about this post