വാഷിംഗ്ടൺ; തൊഴിലല്ലായ്മയിൽ ഇന്ത്യയെയും ചൈനയെയും താരതമ്യം ചെയ്ത് പുതിയ വിവാദം സൃഷ്ടിച്ച് രാഹുൽ ഗാന്ധി. ഇന്ത്യയിലും പാശ്ചാത്യ രാജ്യങ്ങളിലും തൊഴിലില്ലായ്മ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും എന്നാൽ ചൈനയിൽ തൊഴിലില്ലായ്മ പ്രശ്നങ്ങൾ കുറവാണെന്നുമായിരുന്നു രാഹുലിന്റെ പരാമർശം. ടെക്സാസ് സർവകലാശാലയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് ചൈനയെ പുകഴ്ത്തി അദ്ദേഹം രംഗത്തെത്തിയത്.
പാശ്ചാത്യ രാജ്യങ്ങളിൽ തൊഴിൽ പ്രതിസന്ധി നിലനിൽക്കുന്നു. ഇന്ത്യയിലും തൊഴിൽ പ്രശ്നം ഉണ്ട്. എന്നാൽ മറ്റ് ചില രാജ്യങ്ങളിൽ ഈ പ്രശ്നമില്ല. പ്രത്യേകിച്ച് ചൈനയിൽ തൊഴിൽ പ്രതിസന്ധി ഇല്ല. വിയറ്റ്നാമിലും തൊഴിൽ പ്രശ്നങ്ങളില്ല,” രാഹുൽ പറഞ്ഞു. 1940 മുതൽ 1960 വരെ ആഗോള ഉത്പാദനത്തിൽ മുന്നിൽ നിന്ന രാജ്യമായിരുന്നു അമേരിക്ക. എന്നാൽ പതിയെ ആഗോള ഉത്പാദനത്തിന്റെ കുത്തക കൊറിയയിലേക്കും അവിടെ നിന്ന് ജപ്പാനിലേക്കും പോയി. ഇപ്പോൾ ആ സ്ഥാനം വഹിക്കുന്നത് ചൈനയാണ്. ആഗോള ഉത്പാദനത്തിൽ ഇന്ന് ആധിപത്യം വഹിക്കുന്ന രാജ്യമാണ് ചൈനയെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഉത്പാദനം എന്ന ആശയത്തിൽ നിന്ന് അമേരിക്കയും യൂറോപ്പും ഇന്ത്യയും വ്യതിചലിച്ചുവെന്നും ഈ മേഖലയിൽ ചൈന ആധിപത്യം സ്ഥാപിച്ചുവെന്നും രാഹുൽ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ചൈന സ്‌നേഹം വീണ്ടും പുറത്തുവന്നെന്നും ഇന്ത്യയെ അപമാനിക്കുന്നത് അദ്ദേഹത്തിന്റെ സ്വഭാവമാണെന്നും ആഖജ ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പ്രതികരിച്ചു. പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് രാഹുൽ ഉത്തരവാദിത്തതോടെ സംസാരിക്കണമെന്ന് നളിൽ കോലിയും പറഞ്ഞു.
Discussion about this post