കണ്ണൂർ : ഓണം എന്നത് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ വരുന്നത് പൂക്കളം സദ്യ എന്നിങ്ങനെയാണ്. എന്നാൽ ആദ്യം തന്നെ മനസ്സിൽ വരുന്നത് പൂക്കളം തന്നെയായിരിക്കും. സാധാരണ മുറ്റമൊക്കെ അടിച്ചു തളിച്ചു വൃത്തിയാക്കി ചാണകം മെഴുകിയ തറയിലാണ് പൂക്കളമിടാറ്.
സാധാരണ തറയിൽ അല്ലേ പൂക്കളം കാണാറ്. എന്നാൽ ഈ പൂക്കളം വെള്ളത്തിലാണ് എന്നതാണ് പ്രത്യേകത. കണ്ണൂർ പള്ളിക്കുന്നിലെ നീന്തൽക്കാരുടെ കൂട്ടായ്മയാണ് വ്യത്യസ്തമായ ഈ ഓണപ്പൂക്കളം ഒരുക്കിയിരിക്കുന്നത്. അതും കുളത്തിലാണ് ഇവർ പൂക്കളമൊരുക്കിയിരിക്കുന്നത്.
ഓണാഘോഷത്തിന്റെ ഭാഗമായി വിശാലമായ തയ്യിൽ കുളത്തിന്റെ മധ്യത്തിലാണ് തെർമോകോൾ ഉപയോഗിച്ച് പൂക്കളമൊരുക്കിയത്. ഇതിനൊപ്പം കുളത്തിൽ നിന്നുതന്നെ കമ്പവലിയും വിവിധ ഓണക്കാല കലാ മത്സരങ്ങളും ഇവർ നടത്തി . സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തു.പരിപാടിക്ക് സ്വിമ്മിംഗ് ബേർഡ്‌സ് ക്ലബ് പ്രസിഡന്റ് അഡ്വ. വിനോദ് രാജ് സെക്രട്ടറി പ്രശാന്ത് കീനാരി, ശ്രീകീർത്ത് ബാബു, പ്രസാദ് തുണോളി,ജയദിപ് ചന്ദ്രൻ, വിനീത വിജേഷ് എന്നിവരാണ് നേതൃത്വം നൽകിയത്
കണ്ണൂർ നഗരം കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന സ്വിമ്മിംഗ് ബേർഡ്‌സിന്റെ പ്രധാന പരിശീലന കേന്ദ്രമാണ് തയ്യിൽ കുളം . കടുത്ത വേനലിൽ പോലും പാടങ്ങളുടെ നടുവിൽ സ്ഥിതി ചെയ്യുന്ന ഈ കുളം വറ്റാറില്ല. കണ്ണൂർ നഗരം കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന സ്വിമ്മിംഗ് ബേർഡ്‌സിന്റെ പ്രധാന പരിശീലന കേന്ദ്രവും ഈ കുളം തന്നെയാണ്.
Discussion about this post