മുംബൈ: ബോളിവുഡിലെ താരസുന്ദരിയാണ് ഐശ്വര്യറായി. ലോകസുന്ദരി പട്ടം നേടിയ താരം 90 കളിൽ തന്നെ ബോളിവുഡിന്റെ മാസ്മരിക ലോകത്ത് തന്റേതായ സ്ഥാനം വെട്ടിപ്പിടിച്ചു. സൗന്ദര്യം മാത്രമല്ല ഐശ്വര്യയുടെ കൈമുതൽ ഇന്ത്യൻ സിനിമാലോകം കണ്ട മികച്ച നടികളിലൊരാൾകൂടിയാണീ താരസുന്ദരി. തമിഴ് സിനിമയിയിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. മണിരത്‌നം 1997 ൽ സംവിധാനം ചെയ്ത ഇരുവർ ആയിരുന്നു ആദ്യ ചിത്രം. ബോളിവുഡിൽ വലിയ സിനിമകൾ ചെയ്യുമ്പോഴും തമിഴിലും ഒരുപോലെ സജീവമായിരുന്നു ഐശ്വര്യ.
ഒരിക്കൽ ഒരു പ്രമുഖതമിമഴ് നടന്റെ കരണത്ത് നടി അടിച്ചുവെന്ന രീതിയിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. സിനിമയുടെ ഷൂട്ടിംഗിനിടെ നടന്ന ഒരുപാർട്ടിയിൽ വച്ച് നടൻ മോശമായി സ്പർശിച്ചപ്പോൾ ഐശ്വര്യ നടന്റെ കരണത്തടിച്ചുവെന്നാണ് റിപ്പോർട്ടുകൾ വന്നത്. സോഷ്യൽമീഡിയയിൽ ഇപ്പോളത് നടൻ അബ്ബാസ് ആയിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. കണ്ടുകൊണ്ടേൻ എന്ന സിനിമയിൽ അബ്ബാസും ഐശ്വര്യയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇരുവരും തമ്മിൽ ആ സിനിമയിൽ കുറച്ച് റൊമാന്റിക് രംഗങ്ങളുമുണ്ട്. എന്നാൽ ഐശ്വര്യ ഈകാര്യം ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല.
സിനിമയിലെ ഒരു ഗാനരംഗത്തിനിടെ അബ്ബാസ് ഐശ്വര്യയോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു ഗോസിപ്പുകൾ. ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ അബ്ബാസ് ഐശ്വര്യയെ അനാവശ്യമായി സ്പർശിക്കുകയും മറ്റും ചെയ്തു. ആദ്യം അതെല്ലാം ഐശ്വര്യ ക്ഷമിച്ചു വിട്ടു. എന്നാൽ ചില സമയങ്ങളിൽ അബ്ബാസ് അതിരുകടന്നു. അതോടെ ക്ഷുഭിതയായ ഐശ്വര്യ അബ്ബാസിന്റെ കരണത്തടിച്ചു എന്നാണ് റിപ്പോർട്ടുകൾ. നാണം കെട്ട അബ്ബാസ് കാരവാനിൽ കയറി ഇരുന്നു. പിന്നീട് സംവിധായകൻ ഇടപെട്ട് അബ്ബാസിനെ കൊണ്ട് ഐശ്വര്യയോട് മാപ്പ് പറയിപ്പിച്ചു. അതിനു ശേഷമാണ് സിനിമയുടെ ബാക്കി ഭാഗങ്ങൾ ഷൂട്ട് ചെയ്തത് മമ്മൂട്ടി, തബു, അജിത്ത്, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു കണ്ടുകൊണ്ടേൻ.
Discussion about this post