മുംബൈ; രാജ്യത്തെ അടിവസ്ത്ര വിപണിയിൽ വേരുറപ്പിക്കാൻ ഒരുങ്ങി റിലയൻസ്. ഇതിന്റെ ഭാഗമായി പ്രമുഖ അടിവസ്ത്ര ബ്രാൻഡുകൾക്ക് പേരുകേട്ട ഇസ്രായേലി വസ്ത്രകമ്പനിയായ ഡെൽറ്റ ഗലീലുമായി സംയുക്ത സംരംഭം ആരംഭിക്കാനാണ് റിലയൻസിന്റെ തീരുമാനം.
പ്രശസ്ത ബ്രാൻഡുകളായ കാൽവിൻ ക്ലീൻ, ടോമി ഹിൽഫിഗർ, കൊളംബിയ എന്നിവ നിർമിക്കുന്നതിന് ലൈസൻസ് ഉള്ള കമ്പനിയാണ് ഡെൽറ്റ ഗലീൽ. കൂടാതെ അഡിഡാസ്, പോളോ റാൽഫ് ലോറൻ എന്നിവയുമായും കമ്പനി സഹകരിക്കുന്നുണ്ട്. റിലയൻസിന്റെ ഈ കൂട്ടുകെട്ട് രാജ്യത്ത് ജോക്കി,സ്പീഡോ എന്നീ പ്രമുഖ കമ്പനികൾക്ക് വലിയ വെല്ലുവിളിയാവും സൃഷ്ടിക്കുക.
അതേസമയം രാജ്യത്ത് അടിവസ്ത്ര വിൽപ്പനയിൽ വർധനയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.ജോക്കി ബ്രാൻഡ് അടിവസ്ത്രങ്ങൾ ഇന്ത്യയിൽ വിൽക്കുന്ന പേജ് ഇൻഡസ്ട്രീസ്, ആദിത്യ ബിർള ഫാഷൻ, അർവിന്ദ് ഫാഷൻസ്, രൂപ ആൻഡ് കമ്പനി എന്നീ സ്ഥാപനങ്ങളുടെ അടിവസ്ത്ര വ്യാപാരം കഴിഞ്ഞ മാസങ്ങളിൽ മികച്ച നിലയിലാണുള്ളത്. അടിവസ്ത്ര വിൽപ്പന വർധിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ സൂചനയാണെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടി.അണ്ടർവെയർ ഇൻഡക്‌സ്’ എന്ന പേരിൽ പ്രശസ്തമായ ഒരു സാമ്പത്തിക ശാസ്ത്ര സൂചികയുണ്ട്. ജനങ്ങൾ സാമ്പത്തികമായി മെച്ചപ്പെടുമ്പോഴാണ് അടിവസ്ത്രങ്ങൾ വാങ്ങാൻ തയ്യാറാവുക എന്നാണ് അണ്ടർവെയർ ഇൻഡക്‌സ് പറയുന്നത്. ഇത് ശരിയാണെങ്കിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ആണ് അടിവസ്ത്ര വിൽപ്പനയിലെ വർദ്ധന സൂചിപ്പിക്കുന്നത്.
അടിവസ്ത്രങ്ങൾ പുറത്ത് കാണാത്ത വസ്ത്രങ്ങളാണ്. വരുമാനം കുറയുമ്പോൾ ജനങ്ങൾ അറിയാതെ എടുക്കുന്ന തീരുമാനമാണ് അടിവസ്ത്രം വാങ്ങാതിരിക്കുക എന്നത്. പണം കുറഞ്ഞാൽ ജനങ്ങൾ, പ്രത്യേകിച്ച് പുരുഷന്മാർ അടിവസ്ത്രം വാങ്ങില്ല. ഇന്ത്യയിൽ ഇപ്പോൾ കാണുന്ന ട്രെൻഡ് പുരുഷന്മാർ അടിവസ്ത്രങ്ങൾ വാങ്ങുന്നതിന്റെ അളവ് കൂടിയിരിക്കുന്നു എന്നതാണ്.ഉപഭോക്താക്കളുടെ സാമ്പത്തിക ആത്മവിശ്വാസം വളർന്നതിന്റെ തെളിവാണ് ഈ വിൽപ്പനാ വർദ്ധനയത്രേ. വസ്ത്രങ്ങൾക്കു വേണ്ടി പണം ചെലവിടാമെന്ന ആത്മവിശ്വാസം ജനങ്ങളിൽ വളർന്നിരിക്കു
Discussion about this post