ന്യൂഡൽഹി: ഇന്ത്യയിൽ മതസ്വാതന്ത്രത്തെ കുറിച്ചുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ വിമർശനം ശക്തമാകുന്നു. ഇന്ത്യയിൽ 1984ൽ എന്താണ് സംഭവിച്ചതെന്ന് രാഹുൽ ഗാന്ധിക്ക് ഓർമയുണ്ടോ എന്ന് ബിജെപി ചോദിച്ചു. ഇന്ത്യയുടെ മണ്ണിൽ ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്താണെന്ന് ഒന്ന് ചിന്തിച്ചാൽ നല്ലതാണെന്നും ബിജെപി മുന്നറിയിപ്പ് നൽകി.
വിർജീനയിലെ ഹെർണ്ടണിയിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദപ്രസ്താവന. ഇന്ത്യയിൽ മതസ്വാതന്ത്ര്യം ഇല്ല. ഇന്ത്യയിൽ സിഖുകാർക്ക് അവരുടെ തലപ്പാവ് ധരിക്കാനോ അവരുടെ മത ചിഹ്നങ്ങൾ ധരിക്കാനോ കഴിയുമോ എന്നും രാഹുലിന്റെ ചോദിച്ചു. അവർക്ക് ഗുരുദ്വാരയിലേക്ക് പോവാനുള്ള സ്വാതന്ത്ര്യം ഉണ്ടോ എന്നതിലാണ് ഇന്ത്യയിൽ നടക്കുന്ന പോരാട്ടം. ഇത് സിഖുകാരുടെ കാര്യം മാത്രമല്ല, രാജ്യത്തെ എല്ലാ മതങ്ങളുടെയും അവസ്ഥയാണെന്നും രാഹുൽ പറഞ്ഞു.
രാഹുലിന്റെ പ്രസ്താവനയെ ബിജെപി കടുത്ത ഭാഷയിൽ വിമർശിച്ചു. 1984ൽ എന്താണ് നടന്നതെന്ന് രാഹുൽ ഗാന്ധിക്ക് ഓർമയില്ലേ എന്ന് ബിജെപി ചോദിച്ചു. 1984ൽ 3000 സിഖുകളെ കൂട്ടക്കൊല ചെയ്തു. അവരുടെ തലപ്പാവ് അഴിച്ചു മാറ്റി. തലമുടി മുറിച്ചു. താടി വടിച്ചു. ഇതെല്ലാം സംഭവിച്ചത് കോൺഗ്രസിന്റെ ഭരണകാലത്ത് തന്നെയല്ലേ എന്ന് ബിജെപി ചോദിച്ചു. കോൺഗ്രസിന്റെ സമയത്താണ് ഇതെല്ലാം സംഭവിച്ചതെന്ന് രാഹുൽ ഗാന്ധി പരാമർശിക്കാത്തത് എന്താണ്? സിഖ് സമുദായവുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസിന്റെ ചരിത്രത്തെ കുറിച്ച് രാഹുൽ അവഗണിക്കുകയാണെന്നും ബിജെപി ദേശിയ വക്താവ് ആർപി സിംഗ് കുറ്റപ്പെടുത്തി.
രാഹുലിന്റെ പ്രസ്താവന ഇന്ത്യയുടെ മണ്ണിൽ ആവർത്തിക്കാൻ രാഹുലിന് ധൈര്യമുണ്ടോ എന്നും ആർപി സിംഗ് ചോദിച്ചു. ദീർഘകാലമായി പ്രീണന രാഷ്ട്രീയത്തിൽ ഏർപ്പെട്ടിരിക്കുകയും സിഖ് കൂട്ടക്കൊലക്ക് ഉത്തരവാദികളാണ് കോൺഗ്രസ് ഇപ്പോൾ ഞങ്ങളെ പഠിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയുടെ മണ്ണിൽ വന്ന് ഇത് പറയാൻ രാഹുലിന് ധൈര്യമുണ്ടോ.. ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കും നേരിടേണ്ടിവരിക. രാഹുലിനെ നിയമപരമായി നേരിടും. 400 സീറ്റ് നേടുമെന്നാണ് പറയുന്നത്. 99 സീറ്റുകൾ പോലും കടക്കാൻ കഴിയാത്തവരാണ് 400 സീറ്റുകളെ കുറിച്ച് പറയുന്നത്. ഇതേസമയം തന്നെയാണ് രാഹുലിന്റെ അമ്മൂമ്മയേക്കാൾ കൂടുതൽ സീറ്റുകൾ നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിലെത്തിയതെന്നും വിപി സിംഗ് പരിഹസിച്ചു.
Discussion about this post