ധാക്ക: ബംഗ്ലദേശ് പവർ ഡെവലപ്‌മെൻ്റ് ബോർഡിൽ നിന്ന് വൈദ്യുതി വിതരണത്തിനായി അദാനി പവറിന് ലഭിക്കാനുള്ള 800 മില്യൺ ഡോളറിന്റെ കുടിശിക എത്രയും പെട്ടെന്ന് ക്ലിയർ ചെയ്യാൻ ആവശ്യപ്പെട്ട് ഗൗതം അദാനി. ഇതിനു വേണ്ടി എത്രയും നേരത്തെയുള്ള ഇടപെടൽ ആവശ്യപ്പെട്ട് ഗവൺമെൻ്റിൻ്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസിനെ അദാനി സമീപിച്ചതായാണ് റിപ്പോർട്ട്.
ബംഗ്ലാദേശിനോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ നിറവേറ്റുന്നത് തുടരുന്നതിനാൽ ബംഗ്ലാദേശ് പവറിൽ നിന്ന് ലഭിക്കേണ്ട 800 മില്യൺ ഡോളർ നേരത്തെയുള്ള ലിക്വിഡേഷനിൽ നിങ്ങളുടെ ഇടപെടലിന് ഞാൻ അഭ്യർത്ഥിക്കുന്നു. അതല്ലെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം മറ്റു വഴികൾ തേടാൻ ഞങ്ങൾ നിർബന്ധിതരാകും. മുഹമ്മദ് യൂനിസിന് അയച്ച കത്തിൽ അദാനി വ്യക്തമാക്കി.
കഴിഞ്ഞ ജൂൺ മുതൽ ആരംഭിച്ച ഒരു സമർപ്പിത ട്രാൻസ്മിഷൻ ഇടനാഴിയിലൂടെയാണ്, ജാർഖണ്ഡിലെ 1.6 ജിഗാവാട്ട് പവർ പ്ലാൻ്റിൽ നിന്ന് അദാനി പവർ ബംഗ്ലാദേശിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നത്. ബംഗ്ലാദേശിന്റെ വ്യാവസായിക ആവശ്യങ്ങൾക്ക് ഈ വൈദ്യുതി നിർണ്ണായകം ആണെന്നിരിക്കെ അദാനിയുടെ ഏത് നടപടിയും ബംഗ്ലാദേശിനെ വിഷമത്തിലാക്കും.
Discussion about this post