തിരുവനന്തപുരം: കേരളത്തിലെ ജനറൽ ബെർത്തിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി സതേൺ റയിൽവെയുടെ നടപടി. കേരളത്തിലോടുന്ന എട്ടോളം ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചിരിക്കുകയാണ് റയിൽവേ. സ്ലീപ്പർ ക്‌ളാസ് ബെർത്തുകളുടെ എണ്ണം കുറച്ചാണ് ജനറൽ സീറ്റുകൾ വർദ്ധിപ്പിക്കുന്നത്. ഇതോടു കൂടെ ജനറൽ ടിക്കറ്റിൽ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരും ജോലിക്കാരുമായുള്ള നിരവധി പേർക്കാണ് ആശ്വാസമേകാൻ പോകുന്നത്. അതേസമയം 2025 ജനുവരി മുതലാണ് പുതിയ ജനറൽ കോച്ചുകൾ നിലവിൽ വരിക.
ജനറൽ കോച്ചുകൾ വർദ്ധിപ്പിച്ച ട്രെയിനുകൾ താഴെ പറയുന്നവയാണ്. ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് (12695 / 12696), ചെന്നൈ സെൻട്രൽ – ആലപ്പുഴ സൂപ്പർ ഫാസ്റ്റ് (22639 / 22640), തിരുവനന്തപുരം സെൻട്രൽ – മധുര അമൃത എക്സ്‌പ്രസ്(16343 / 16344), കൊച്ചുവേളി – നിലമ്പൂർ രാജ്യറാണി എക്സ്‌പ്രസ്(16349 / 16350), എറണാകുളം – വേളാങ്കണ്ണി (16361 / 16362)എക്സ്‌പ്രസ്, പുതുച്ചേരി – മംഗളൂരു സെൻട്രൽ എക്സ്‌പ്രസ്(16855 / 16856), പുതുച്ചേരി – മംഗളൂരു സെൻട്രൽഎക്സ്‌പ്രസ് (16857 / 16858), ചെന്നൈ സെൻട്രൽ – പാലക്കാട് സൂപ്പർ ഫാസ്റ്റ് (22651 / 22652) ഉൾപ്പെടെയുള്ള ട്രെയിനുകളിലാണ് കോച്ചുകളിൽ വ്യത്യാസം വരുന്നത്.
Discussion about this post