കണ്ണൂർ: ക്ഷേത്ര പരിസരത്ത് നടത്താനിരുന്ന സി.പി.എം. ബ്രാഞ്ച് സമ്മേളനം വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റി. ചൊവ്വാഴ്ച രാവിലെ തൊടീക്കളം നീലക്കണ്ടി ഭഗവതിക്ഷേത്ര പരിസരത്ത് നടത്താനിരുന്ന സി.പി.എം. തൊടീക്കളം ബ്രാഞ്ച് സമ്മേളനമാണ് വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റിയത് .
ക്ഷേത്രപരിസരത്ത് സി.പി.എം. സമ്മേളനം നടക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിശ്വാസികൾ പ്രതിഷേധിക്കുകയായിരുന്നു . തുടർന്ന് പ്രതിഷേധക്കാരും സി പി എം പ്രവർത്തകരും തമ്മിൽ വാക്കു തർക്കവും ഉണ്ടായി. ഇതിനു പിന്നാലെ കണ്ണവം പോലീസ് സ്ഥലത്തെത്തുകയും സ്ഥിതി ഗതികൾ ശാന്തമാക്കുകയുമായിരിന്നു
പാർട്ടിയുടെ അടിത്തറയായ അടിസ്ഥാന ഹിന്ദു വിഭാഗത്തിൽ നിന്നും വലിയ തരത്തിലുള്ള കൊഴിഞ്ഞു പോക്ക് കഴിഞ്ഞ തവണ ലോക് സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ടിരുന്നു. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും ബി ജെ പി ക്ക് ഗണ്യമായ നിലയിൽ വോട്ട് വർദ്ധിച്ചത് പാർട്ടി നേതൃത്വത്തെയും ഞെട്ടിച്ചു. ഇതിനെ തുടർന്ന് ഹിന്ദുക്കളുടെ ഇടയിൽ കൂടുതൽ പ്രവർത്തിക്കണം എന്ന നിർദ്ദേശം നേതൃ നിരയിൽ നിന്നും താഴെ തട്ടിലേക്ക് നൽകിയിരുന്നു.
Discussion about this post