വാഷിംഗ്ടൺ: വിദേശരാജ്യത്തെത്തുമ്പോൾ ഇന്ത്യയെ കുറ്റം പറയുന്ന പതിവ് ശൈലി തുടർന്ന് രാഹുൽ ഗാന്ധി. 90 ശതമാനം ആളുകൾക്കും അവസരങ്ങൾ ലഭ്യമല്ലാത്ത ഒരു രാജ്യത്ത് ജീവിക്കാൻ താത്പര്യമില്ലെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്.
മോദി അധികാരത്തിലെത്തിയതോടെ ഇന്ത്യയിൽ ജനാധിപത്യം അട്ടിമറിക്കപ്പെട്ടു. അതുവരെ കണ്ടിട്ടില്ലാത്ത ആക്രമണകരമായ ഒരു ഘട്ടത്തിലേക്കാണ് 2014 ഓടെ ഇന്ത്യ കടന്നത്. മാധ്യമങ്ങളും കോടതികളും ഉൾപ്പെടെയുള്ള ജനാധിപത്യ വ്യവസ്ഥിതികളെല്ലാം പ്രവർത്തനരഹിതമായി. ജനങ്ങളിലേക്കെത്താൻ പ്രതിപക്ഷത്തിന് മുന്നിൽ പിന്നീട് അവശേഷിച്ചിരുന്ന ഒരേ ഒരു വഴി ഭാരത് ജോഡോ യാത്രയായിരുന്നുവെന്നും രാഹുൽ പറഞ്ഞു. ഭാരത് ജോഡോ യാത്ര തനിക്ക് വ്യക്തിപരം കൂടി ആയിരുന്നു. തന്റെ രാജ്യത്ത് എന്തൊക്കെ നടക്കുന്നു എന്ന് നേരിട്ട് കണ്ടറിയാൻ ചെറുപ്പം മുതൽക്കേ ആഗ്രഹിച്ചിരുന്നു. 2014 ന് മുൻപ് കന്യാകുമാരി മുതൽ കശ്മീർ വരെ നടക്കുക എന്ന ആശയം കേട്ടാൽ ഒരുപക്ഷേ ഞാൻ ചിരിക്കുമായിരുന്നുവെന്നും രാഹുൽ പറയുന്നു.
രാജ്യത്ത് ജീവിക്കാൻ താത്പര്യമില്ലെന്ന രാഹുലിന്റെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തിയ 90 ശതമാനം ജനങ്ങൾക്കും പ്രാതിനിധ്യം ഇല്ലാത്ത ഒരു രാജ്യത്ത് ജീവിക്കാൻ രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നില്ല. അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് ആശയക്കുഴപ്പമുണ്ട്. മുസ്സോളിനിയുടെ ഇറ്റലിയോ ഹിറ്റ്‌ലറുടെ ജർമ്മനിയോ? ഇന്ത്യ എല്ലാ സമുദായങ്ങളെയും പ്രതിനിധീകരിക്കുന്നതാണെന്ന് ബിജെപി നേതാവ് അജയ് ലോക് പറഞ്ഞു.
Discussion about this post