ലണ്ടൻ: യുകെ പാർലമെന്റിന് മുന്നിൽ ഭീകരവിരുദ്ധ പ്രതിഷേധവുമായി ജമ്മുകശ്മീർ സ്വദേശികൾ. പാകിസ്താൻ ഭരണകൂടം ഭീകരവാദം സ്‌പോൺസർ ചെയ്യുന്നതിനെ അപലപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പാകിസ്താൻ ഭീകരവാദം അവസാനിപ്പിക്കു. ജമ്മുകശ്മീരിൽ നിരപരാധികളെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കുക. പാക് ഭീകരവാദം അവസാനിപ്പിക്കാൻ ലോകം പ്രവർത്തിക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളും പ്രതിഷേധക്കാർ മുന്നോട്ടുവച്ചു. പാക് ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന ഭീകരവാദം എന്നെഴുതിയ പ്ലക്കാർഡുകളും ബാനറുകളും ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.
ജമ്മുകശ്മീരിൽ പാകിസ്താൻ ഭീകരതയെ ഭരണകൂട നയമായി ഉപയോഗിക്കുന്നു. പാകിസ്താനെതിരെ നിലപാട് സ്വീകരിക്കാൻ സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്ന് പ്രതിഷേധക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ജമ്മുകശ്മീരിലെ ജനങ്ങളുടെ ക്ഷേമത്തിൽ കാര്യമായ പരഗണന നൽകാതെ മേഖലയിലെ സമാധാനവും പുരോഗതിയും വികസനവും തകർക്കുക എന്താണ് പാകിസ്താന്റെ അജണ്ടയെന്ന് ജമ്മുകശ്മീർ പ്രവാസികൾ കുറ്റപ്പെടുത്തി.
പ്രതിഷേധത്തിനിടെ ഹിന്ദുസമൂഹത്തിലെ അംഗങ്ങൾ തങ്ങൾ അനുഭവിച്ച ക്രൂരതകളുടെ അനുഭവങ്ങൾ പങ്കുവച്ചു. പാകിസ്താന്റെ തീവ്രവാദം ഹിന്ദുക്കളെ പ്രത്യേകമായി ലക്ഷ്യമിടുന്നു. ഹിന്ദുതീർത്ഥാടനങ്ങളെയും ഇന്ത്യൻ സൈന്യത്തിനെയും ലക്ഷ്യമിടുന്നു.
കശ്മീർ വിഷയത്തിൽ പാകിസ്താൻ നടത്തിയ പ്രചരണപരിപാടി യുകെ പാർലമെന്റിൽ നടന്ന അതേ ദിവസമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജമ്മുകശ്മീരിലെ യാഥാർത്ഥ്യങ്ങളെ അവഗണിച്ചാണ് പരിപാടി നടത്തിയതെന്ന് പ്രതിഷേധക്കാർ പറയുന്നു. അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനമില്ലാതെ പ്രദേശത്തിന്റെ ചില ഭാഗങ്ങൾ അനധികൃതമായി കൈവശപ്പെടുത്തിയത് അടക്കം പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടിയ നിരവധി പ്രമുഖ സമുദായാംഗങ്ങൾ പ്രതിഷേധത്തെ അഭിസംബോധന ചെയ്തു.
Discussion about this post