ലഖ്‌നൗ : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുൽ ഗാന്ധി അമേരിക്കൻ സന്ദർശന വേളയിൽ നടത്തിയ വിവാദ പരാമർശങ്ങളെ തുടർന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി വിമർശനമുന്നയിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ രാജകുമാരൻ ഇപ്പോൾ ഇന്ത്യാ വിരുദ്ധ വിഘടനവാദി ഗ്രൂപ്പിൻ്റെ നേതാവായി മാറിയിരിക്കുകയാണെന്ന് യോഗി കുറ്റപ്പെടുത്തി.
ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സാമൂഹിക സൗഹാർദ്ദവും തകർത്ത് രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിവിടുക മാത്രമാണ് ഇന്ത്യാവിരുദ്ധ വിഘടനവാദികളുടെ ലക്ഷ്യം. ഈ ഗ്രൂപ്പിന്റെ നേതാവായി മാറുകയാണ് ഇപ്പോൾ രാഹുൽ ഗാന്ധിയെന്നും യോഗി ആദിത്യനാഥ് തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിൽ സൂചിപ്പിച്ചു.
അമേരിക്കൻ സന്ദർശനത്തിനിടയിൽ വിർജീനിയയിലെ ഹെർണ്ടനിൽ വെച്ചായിരുന്നു രാഹുൽ ഗാന്ധി വിവാദമായ പരാമർശങ്ങൾ നടത്തിയത്. ഇന്ത്യയിൽ സിഖുകാരായ വ്യക്തികളെ തലപ്പാവ് ധരിക്കാൻ അനുവദിക്കുന്നില്ല, ഗുരുദ്വാര സന്ദർശിക്കാൻ കഴിയുന്നില്ല എന്നുള്ളതിനെ കുറിച്ച് എല്ലാമാണ് ഇന്ത്യയിലെ പോരാട്ടമെന്നാണ് രാഹുൽ ഗാന്ധി പ്രസ്താവന നടത്തിയത്. ഈ പ്രസ്താവനയെ ഖാലിസ്ഥാനി തീവ്രവാദിയായ പന്നൂനും പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.
Discussion about this post