മുംബൈ: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ഐഫോൺ 16 സീരീസ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ഈ ഫോൺ വിൽപ്പന ആരംഭിക്കാൻ ഇനിയും കാത്തിരിക്കണം. സെപ്തംബർ പതിമൂന്ന് മുതലാണ് ഇതിന്റെ പ്രീ ബുക്കിംഗ് ആരംഭിക്കുന്നത്. ഇന്ത്യയിൽ നിലവിൽ ഐഫോൺ 16 പ്രോ മാക്‌സ് മോഡൽ ഒന്നരലക്ഷത്തോളം രൂപ വിലയിലാവും നമുക്ക് വാങ്ങാൻ സാധിക്കുക.
പുതിയ മോഡലിന്റെ വരവോടെ ഐഫോൺ 15,14 എന്നിവയുടെ വില കമ്പനി കുറച്ചു. ഐഫോൺ 15 പ്രോ പുതിയ ലോഞ്ചോടെ ഐഫോൺ 15 പ്രോ മാക്‌സ് എന്നിവ ആപ്പിൾ സ്റ്റോറിൽ നിന്ന് പിൻവലിച്ചിരുന്നു. എന്നാൽ ഐഫോൺ 15,ഐഫോൺ 15 പ്ലസ് എന്നീ റഗുലർ മോഡലുകൾ മാർക്കറ്റിൽ ലഭ്യമാണ്.
ഐഫോൺ 15ൻറെ 128 ജിബി, 256 ജിബി, 512 ജിബി എന്നീ വേരിയൻറുകളാണ് നേരത്തെ ലഭ്യമായിരുന്നത്. ഇതിന് യഥാക്രമം 79,900, 89,900, 1,09,900 രൂപ യായിരുന്നു വില. എന്നാൽ ഇപ്പോൾ ഈ മോഡലുകൾക്കെല്ലാം 10,000 രൂപ വീതം വിലക്കുറവ് വരുത്തിയിരിക്കുകയാണ്. ഇതോടെ 69,900, 79,900, 99,900 രൂപയായി ഇപ്പോൾ ഐഫോൺ 15ൻറെ വിവിധ വേരിയൻറുകളുടെ വില കുറഞ്ഞു.
ഐഫോൺ 15 പ്ലസും സമാനമായി മൂന്ന് വേരിയൻറുകളിലായിരുന്നു ലഭ്യമായിരുന്നത്. 128 ജിബി, 256 ജിബി, 512 ജിബി എന്നിവയായിരുന്നു ഇത്. 89,900, 99,999, 1,19900 എന്നിങ്ങനെയായിരുന്നു ഇതിന് യഥാക്രമം വില. പുതുക്കിയ വില പട്ടിക പ്രകാരം 79,900, 89,900, 1,09,900 രൂപ നൽകിയാൽ മതി. 2022 മോഡലായ ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയുടെ വിലയും 10,000 രൂപ കുറച്ചിട്ടുണ്ട്. 128 ജിബി, 256 ജിബി, 512 ജിബി എന്നീ വേരിയൻറുകൾക്ക് യഥാക്രമം 59,900, 69,900, 89,900 രൂപ വീതമാണ് പുതിയ വില.
Discussion about this post