ജനിച്ചാൽ മരണം അത് എന്തായാലും സംഭവിക്കുന്നതാണ്. എന്നാൽ അപ്രതീക്ഷിത മരണങ്ങളും അപകടമരണങ്ങളും നമ്മളെ വേദനിപ്പിക്കും. അകാലമരണം എന്നും പ്രിയപ്പെട്ടവർക്ക് വലിയ ആഘാതമാണ് സൃഷ്ടിക്കുക
ചൈനയിൽ ഈയടുത്ത് റിപ്പോർട്ട് ചെയ്ത മരണം എല്ലാവരെയും ഞെട്ടിച്ചു. പല്ല് പറിച്ച് എടുത്തതാണ് മരണത്തിന് കാരണം. ഒരു ദിവസം തന്നെ 23 പല്ലുകൾ പറിച്ചെടുത്ത് 12 പുതിയ വെപ്പു പല്ലുകളാണ് രോഗിയ്ക്ക് വച്ചത്. ദന്തചികിത്സയ്ക്ക് വിധേയനായ വ്യക്തി 13 ദിവസത്തിന് ശേഷം മരിച്ചു.
രോഗിയുടെ മകളാണ് ഈ സംഭവം സോഷ്യൽമീഡിയയിലൂടെ പുറത്തറിയിച്ചത്. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ജിൻഹുവയിൽ നിന്നുള്ള ഹുവാങ് എന്ന വ്യക്തിയാണ് മരണപ്പെട്ടത്. ഒറ്റ ദിവസം കൊണ്ട് ഇദ്ദേഹത്തിന്റെ 23 പല്ലുകൾ പറിക്കുകയും പകരം 12 പല്ലുകൾ വയ്ക്കുകയുമായിരുന്നു. യുവാൻ എന്ന ശസ്ത്രക്രിയ വിദഗ്ധനാണ് ശസ്ത്രക്രിയ നടത്തിയത്. ഹൃദയസ്തംഭനം ഉണ്ടായതോടെ മരണപ്പെടുകയായിരുന്നു.
പിതാവിന്റെ മരണത്തിന് കാരണം ദന്തചികിത്സയിലെ പിഴവാണെന്നാണ് യുവതി ആരോപിക്കുന്നത്. ഒരേ സമയം പരമാവധി പത്ത് പല്ലുകളാണ് പറിച്ചെടുക്കാൻ പറ്റുക ഈ സ്ഥാനത്താണ് 23 പല്ലുകൾ പറിച്ചെടുത്തത്.
Discussion about this post