ഡല്‍ഹി: ഐ.എസ് ഭീഷണി നേരിടാന്‍ സൈബര്‍ സുരക്ഷാരംഗത്ത് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും യു.എ.ഇയും തമ്മില്‍ കരാറിലത്തെി. ഇതനുസരിച്ച് തീവ്രവാദപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇരുരാജ്യങ്ങളും പരസ്പരം കൈമാറും. ഭീകര്‍ക്കെതിരായ നീക്കങ്ങളില്‍ ഇന്ത്യയിലെയും യു.എ.ഇയിലെയും സുരക്ഷാ ഏജന്‍സികള്‍ തമ്മില്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നതിനും കരാര്‍ വ്യവസ്ഥ ചെയ്യുന്നു.
അബൂദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് സായിദ് ആല്നഹ്യാന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ഡല്‍ഹി ഹൈദരാബാദ് ഹൗസില്‍ നടന്ന ചടങ്ങിലാണ് കരാര്‍ ഒപ്പിട്ടത്.
സൈബര്‍ സുരക്ഷാ കരാര്‍ സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ച കഴിഞ്ഞ ആഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യു.എ.ഇ സന്ദര്‍ശനവേളയില്‍ നടന്നിരുന്നു. മോദിയുടെ സന്ദര്‍ശനത്തിനുപിന്നാലെ ഇന്ത്യയുടെ ആവശ്യപ്രകാരം ഐ.എസ് ബന്ധം സംശയിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ ഏതാനും പേരെ യു.എ.ഇ ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു.
ബഹിരാകാശ ഗവേഷണം, അടിസ്ഥാനമേഖലയിലെ നിക്ഷേപം, നാണയവിനിമയം, പാരമ്പര്യേതര ഊര്‍ജം തുടങ്ങിയ മേഖലകളിലെ സഹകരണത്തിനുള്ള ഏതാനും കരാറുകളും യു.എ.ഇയും ഇന്ത്യയും ഇന്നലെ ഒപ്പുവെച്ചു.
Discussion about this post