തിരുവനന്തപുരം: പി വി അന്‍വർ എംഎൽഎയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താൽപര്യക്കാർ ഉണ്ടെന്ന ആരോപണവുമായി വിവാദ എ ഡി ജി പി അജിത് കുമാർ. സ്വര്‍ണക്കടത്ത് മാഫിയ അടക്കമുള്ള ചില ബാഹ്യശക്തികളാണെന്ന് അൻവറിനു പുറകിലുള്ളതെന്ന് ഡി ജി പി ക്ക് മുമ്പാകെ അജിത് കുമാർ മൊഴി നൽകിയതായാണ് ലഭ്യമായ വിവരം . ആരോപണങ്ങള്‍ക്കുള്ള മറുപടി എഴുതി നല്‍കാന്‍ അനുവദിക്കണമെന്നും ഡിജിപിയോട് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം ഡിജിപിക്ക് മൊഴി കൊടുക്കാന്‍ എത്തിയപ്പോഴാണ് എഡിജിപി അജിത് കുമാർ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത് എന്നാണറിയുന്നത് . പി വി അന്‍വറിന് ഉള്‍പ്പെടെ തന്നോട് വ്യക്തിപരമായ വിരോധം ഉള്ളതായികരുതുന്നില്ല എന്നാണ് എ ഡി ജി പി പറഞ്ഞത്. അതുകൊണ്ട് തന്നെ ആരോപണം ഉന്നയിച്ചതിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് സംശയിക്കുന്നതെന്നും അജിത് കുമാർ പറഞ്ഞു.
Discussion about this post