കോഴിക്കോട് : 12 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകൾ പോലീസിൻറെ പിടിയിലായി. കോഴിക്കോട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് പോലീസ് ഇവരെ പിടികൂടിയത്. രണ്ടുംപേരും കൊൽക്കത്ത സ്വദേശികളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഫാത്തിമ ഖാത്തൂൻ, റോഷ്ണ മണ്ഡാൽ എന്നിവരാണ് അറസ്റ്റിലായ സ്ത്രീകൾ. റെയിൽവവെ സ്റ്റേഷൻ ഓവർ ബ്രിഡ്ജിന് പരിസരത്ത് വെച്ചാണ് ഇവരെ പോലീസ് കഞ്ചാവുമായി പിടികൂടിയത്. 12 കിലോ കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചതെന്ന് പോലീസ് വ്യക്തമാക്കി .
ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഓണക്കാലം ലക്ഷ്യമിട്ടാണ് ഇവർ നഗരത്തിൽ കഞ്ചാവ് എത്തിച്ചത്. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. രാവിലെ ഒൻപതരയോടെയാണ് സംഭവം നടന്നത്. ആൻ്റീ നാർകോട്ടിക് സ്ക്വാഡും ടൌൺ
പോലീസും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്. ഓരോ കിലോയുടെ12 കവറുമായാണ് പ്രതികൾ എത്തിയത്. ബാഗിലും സ്യൂട്ട് കേസിലുമായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. വിദ്യാർത്ഥികൾക്ക് അടക്കം ഇവർ നേരത്തെയും കഞ്ചാവ് വിതരണം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഓണം ലക്ഷ്യമിട്ട് മയക്കുമരുന്ന് കൂടുതൽ എത്താൻ സാധ്യതയുള്ളതിനാൽ, പോലീസ് പ്രത്യേക പരിശോധന തുടങ്ങിയിരുന്നു.
അതേ സമയം ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് കൊടുവള്ളിയിൽ വൻ കഞ്ചാവ് വേട്ട നടന്നിരുന്നു. 53 കിലോ കഞ്ചാവുമായി കണ്ണൂർ സ്വദേശിയെ ആണ് പോലീസ് പിടികൂടിയത്. കണ്ണൂർ മട്ടന്നൂർ സ്വദേശി അഷറഫാണ് താമരശ്ശേരി പോലീസിൻറെ പിടിയിലായത്.
Discussion about this post