ന്യൂഡൽഹി: ഹരിയാനയിൽ ബിജെപി ഹാട്രിക് വിജയം നേടുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുരുക്ഷേത്രയിൽ നടന്ന റാലിയിലാണ് പ്രധാനമന്ത്രി ബി ജെ പി മൂന്നാം തവണയും വിജയിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞത്.
“ഡൽഹിയിൽ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുവാൻ നിങ്ങൾ എന്നെ സഹായിച്ചു, ഇവിടെ കാണുന്ന ആവേശവും ആത്മവിശ്വാസവും കാണുമ്പോൾ, ഇത്തവണ ബിജെപിയുടെ ഹാട്രിക്കിന് വിജയത്തിന് ഹരിയാനയിലെ ജനങ്ങൾ തീരുമാനമെടുത്തിരിക്കുന്നുവെന്ന് വ്യക്തമാണ് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ കോൺഗ്രസ് സർക്കാരിന്റെ കാലത്തെ അഴിമതി ജനം മറന്നിട്ടില്ല. കള്ളപ്രചാരണത്തിലൂടെ വോട്ട് നേടാനാണ് കോൺഗ്രസ് നോക്കുന്നത്. കോൺഗ്രസ് ഭരണത്തിലേറിയ മൂന്ന് സംസ്ഥാനങ്ങളിലും വാഗ്ദാനങ്ങൾ നടപ്പാക്കാത്തതിനെതിരെ ജനവികാരം ശക്തമാണെന്നും മോദി പറഞ്ഞു.
ഇന്ത്യയെ വികസിത രാഷ്ട്രമാക്കാൻ ഹരിയാനയുടെ വികസനം വളരെ പ്രധാനമാണെന്ന് മോദി പറഞ്ഞു. ദരിദ്രരെയും സ്ത്രീകളെയും കർഷകരെയും യുവാക്കളെയും ശാക്തീകരിക്കുകയാണ് തന്റെ സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പാവപ്പെട്ടവർക്ക് മൂന്ന് കോടി വീടുകൾ നിർമ്മിക്കാൻ ബിജെപി സർക്കാർ അംഗീകാരം നൽകിയതായി പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. സർക്കാരിൻ്റെ ലക്ഷപതി ദീദി പദ്ധതി സ്ത്രീ ശാക്തീകരണമാണെന്നും 100 ദിവസത്തിനുള്ളിൽ 11 ലക്ഷത്തിലധികം സ്ത്രീകൾ ലഖ്പതി ദീദിയായി മാറിയെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
70 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകാൻ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തീരുമാനിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയെ വികസനത്തിൻ്റെ ധാരയുമായി ബിജെപി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post