ഗ്രീൻലാൻഡ്: 2023 ൽ തുടർച്ചായി 9 ദിവസം നമ്മുടെ ഭൂമി കുലുങ്ങി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അല്പം പ്രയാസം ഉണ്ടാകും അല്ലെ, എന്നാൽ അതൊരു യാഥാർഥ്യമാണ്.
ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെ അമ്പരപ്പിച്ച ഒരു നിഗൂഢമായ ഭൂകമ്പം കഴിഞ്ഞ വർഷം ഒമ്പത് ദിവസത്തോളം ഭൂമിയെ കുലുക്കി. ആർട്ടിക് മുതൽ അൻ്റാർട്ടിക്ക വരെ ലോകമെമ്പാടും പ്രകമ്പനങ്ങൾ അനുഭവിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ ഈ നിഗൂഢതയ്ക്ക് ഒടുവിൽ ശാസ്ത്രജ്ഞർ ഉത്തരം കണ്ടെത്തി. പക്ഷെ കണ്ടെത്തിയ ഉത്തരം ഒമ്പത് ദിവസത്തെ ഭൂകമ്പത്തെക്കാൾ ശ്രദ്ധിക്കപ്പെടേണ്ടതാണ് എന്നാണ് യാഥാർഥ്യം. മറ്റൊന്നുമല്ല കാലാവസ്ഥാ വ്യതിയാനമാണ് ഭൂമിയെ ഒമ്പത് ദിവസം തുടർച്ചയായി പിടിച്ചു കുലുക്കിയ ഭൂകമ്പത്തിനു കാരണം എന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.
കാലാവസ്ഥാ വ്യതിയാനം കാരണം മഞ്ഞുരുകുന്നതിന്റെ ഫലമായി ഗ്രീൻലാൻഡിലെ ഡിക്‌സൺ ഫ്‌ജോർഡിൽ ഉണ്ടായ മണ്ണിടിച്ചിലാണ് ലോകം മുഴുവൻ വ്യാപിച്ച ഭൂകമ്പത്തിനു കാരണമായത് . 2023 സെപ്റ്റംബറിൽ, ഡിക്‌സൺ ഫ്‌ജോർഡിലെ ഒരു വൻ മണ്ണിടിച്ചിൽ, , 650 അടി ഉയരമുള്ള മെഗാ സുനാമിയാണ് സൃഷ്ടിക്കപ്പെട്ടത് ഇതാണ് ഭൂകമ്പത്തിന് കാരണമായത്.
25 എംപയർ സ്റ്റേറ്റ് ബിൽഡിംഗുകൾക്ക് തുല്യമായ 882 ദശലക്ഷം ക്യുബിക് അടി പാറയും ഐസും ഉൾപ്പെട്ട മണ്ണിടിച്ചിലിൽ ഫ്‌ജോർഡുമായി കൂട്ടിയിടിച്ചു. ഇത് ലോകത്താകമാനം പ്രവഹിച്ച ഭൂകമ്പ തരംഗങ്ങൾക്ക് കാരണമായി.
തങ്ങളുടെ ഉപകരണങ്ങൾ തകരാറിലാണെന്ന് ആദ്യം കരുതിയ ഭൂകമ്പ ശാസ്ത്രജ്ഞരാണ് അസാധാരണമായ ഭൂകമ്പ പ്രവർത്തനം ആദ്യം കണ്ടെത്തിയത്.
എന്തായാലും നമ്മൾ വിചാരിക്കുന്നതിലും അടുത്താണ് പ്രകൃതി നശീകരണം കൊണ്ടുള്ള തിക്ത ഫലങ്ങൾ എന്ന് വ്യക്തമാക്കുന്നതാണ് ഈ ഭൂകമ്പം. ലോകത്ത് എവിടെ നടക്കുന്ന കാലാവസ്ഥാ വ്യതിയാനവും ഭൂമിയുടെ ഏതു കോണിലും ബാധിക്കും എന്നും നമുക്ക് ഇത് വ്യക്തമാക്കി തരുന്നുണ്ട്.
Discussion about this post