ബെംഗളൂരു: കര്‍ണാടകയില്‍ മുസ്ലീം വിദ്യാര്‍ത്ഥിനിയ്ക്ക് രാമായണ പരീക്ഷയില്‍ ഒന്നാം സ്ഥാനം. പുട്ടൂര്‍ സ്വദേശിനിയായ ഒമ്പതാം ക്ലാസ് വിജ്യാര്ത്ഥിനി ഫാത്തിമത്ത് റഹിലയാണ് 93 ശതമാനം മാര്‍ക്കോടെ ഭാരത സന്‍സ്കൃതി പ്രതിസ്ഥാന് നടത്തിയ രാമയാണ പരീക്ഷയില്‍ ഒന്നമതെത്തിയത്.
സുള്ളിയാപഡാവുവിലുള്ള സര്‍വോദയ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിയാണ് റഹില. എട്ടിലും ഒമ്പതിലും പഠിക്കുന്ന 39 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഹിന്ദു സാഹിത്യം പഠിക്കണമെന്ന ആഗ്രഹം മൂലം ഒമ്പതാം ക്ലാസ് അധ്യയന വര്‍ഷം തുടങ്ങിയപ്പോള്‍ തന്നെ രാമായണം പഠിക്കാന്‍ തന്റെ അമ്മാവനാണ് പ്രോല്‍സാഹനം നല്‍കിയതെന്ന് റഹില പറയുന്നു.
അടുത്ത വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ട ഫാത്തിമത്ത് വരുന്ന വേനല്‍ അവധിക്കാലത്ത് മഹാഭാരത പരീക്ഷയ്ക്കായി പഠിക്കാനുള്ള തീരുമാനത്തിലാണ്.
Discussion about this post