തിരുവനന്തപുരം: അമേരിക്കയിൽ രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്തിയ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു. രാഹുൽ ഗാന്ധി രാജ്യത്തെ നമ്പർ വൺ ഭീകരവാദിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധി ഏറെ സമയവും ചെലവഴിക്കുന്നത് രാജ്യത്തിന് പുറത്താണ്, അദ്ദേഹത്തിന് രാജ്യത്തെ സ്നേഹിക്കാൻ സാധിക്കില്ല, വിദേശങ്ങളിൽ പോയി ഇന്ത്യയെപ്പറ്റി തെറ്റായ കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിഘടനവാദികളും തോക്ക്, ഷെൽ, ബോംബ് നിർമ്മിക്കുന്നവരും രാഹുൽ പറഞ്ഞതിനെ പിന്തുണക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിമാനങ്ങൾ, ട്രെയിനുകൾ, റോഡുകൾ എന്നിവ തകർക്കാൻ ശ്രമിക്കുന്ന രാജ്യത്തെ ശത്രുക്കളടക്കം അദ്ദേഹത്തിന് പിന്തുണയുമായെത്തുന്നു. രാജ്യത്തെ നമ്പർ വൺ ഭീകരവാദിക്കുള്ള, രാജ്യത്തെ ശത്രുവിനുള്ള അവാർഡ് ഉണ്ടായിരുന്നുവെങ്കിൽ അത് രാഹുൽ ഗാന്ധിക്ക് കിട്ടുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിചേർത്തു
നേരത്തെ അവർ മുസ്ലിംകളെ ഉപയോഗിച്ചു, എന്നാൽ അത് നടന്നില്ല. ഇപ്പോൾ അവർ സിഖുകാരെ വിഭജിക്കാനുള്ള ശ്രമം നടത്തുന്നു. രാജ്യത്തെ പിടികിട്ടാപുള്ളികൾ നടത്തുന്ന പ്രസ്താവനകളായിരുന്നു ഇവ, എന്നാൽ അതിന് മുമ്പേ രാഹുൽ ഗാന്ധി നടത്തിയിരിക്കുന്നു. രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ ഭീകരവാദികളടക്കം അഭിനന്ദിക്കുന്നു. ഇത്തരത്തിലുള്ള ആളുകൾ രാഹുലിനെ അഭിനന്ദിക്കുന്നുണ്ടെങ്കിൽ അദ്ദേഹം രാജ്യത്തെ നമ്പർ വൺ ഭീകരവാദിയാണെന്ന് അദ്ദേഹം പറയുന്നു.
Discussion about this post