ലഖ്‌നൗ: സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും ബീറ്റ് കോൺസ്റ്റബിൾ തലം മുതൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വരെ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മാറി നിൽക്കാനാവില്ലെന്നും വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി ഞായറാഴ്ച മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
“സ്ത്രീകളുടെ സുരക്ഷയാണ് ഞങ്ങളുടെ പ്രഥമ പരിഗണന, ഒരു വിട്ടുവീഴ്ചയും പാടില്ല. ലൗ ജിഹാദ്, ചെയിൻ സ്‌നാച്ചിംഗ്, ഈവ് ടീസിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ചെറിയ വിവരങ്ങളിൽ പോലും ഉടനടി നടപടിയെടുക്കണം.അദ്ദേഹം നിയമപാലകരോട് പറഞ്ഞു.
പ്രശ്‌നങ്ങളുമായി വരുന്നവരുടെ മാനസികാവസ്ഥ മനസ്സിലാക്കി അവരെ തൃപ്തിപ്പെടുത്താൻ ഉദ്യോഗസ്ഥർ ശ്രമിക്കണമെന്നും പരാതിക്കാരുടെ സംതൃപ്തിയും പ്രതികരണവുമാണ് ഉദ്യോഗസ്ഥരുടെ പ്രകടനത്തിൻ്റെ മാനദണ്ഡമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post