ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദില് പ്രണയദിനാഘോഷങ്ങള്‍ക്ക് വിലക്ക്.
ഇസ്ലാമിനെ അധിക്ഷേപിക്കുന്നതാണ് ഇതെന്ന മതമൗലികവാദികളുടെ വിമര്‍ശനത്തെത്തുടര്‍ന്നാണ് നടപടി.
ഇത് സംബന്ധിച്ച നിര്‍ദ്ദേശം ആഭ്യന്തരമന്ത്രി നിസാര്‍ അലിഖാന് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. തലസ്ഥാനനഗര ഭരണകൂടമാണ് ഇക്കാര്യത്തില്‍ ഉത്തരവിറക്കേണ്ടതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
മുന്‍ വര്‍ഷങ്ങളില്‍ ആഘോഷത്തിനെതിരെ തീവ്രവാദസംഘടനയായ ജമാഅത്തെഇസ്ലാം പ്രവര്‍ത്തകര്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇസ്ലാമിക രാജ്യങ്ങളില്‍ പലയിടത്തും ഇത്തരം വിലക്കുകള്‍ നിലവിലുണ്ട്.
Discussion about this post