കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വില ഉയര്‍ന്ന് പവന് 21,200 രൂപയായി. ഈ മാസം രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയാണ് ഇത്. ഒരു വര്‍ഷത്തിന് ശേഷമാണ് സ്വര്‍ണ വില ഇത്രയും ഉയരുന്നത്. ഒരാഴ്ച്ചയ്ക്കിടെ 720 രൂപയോളമാണ് പവന് കൂടിയത്. ഗ്രാമിന് 2,650 രൂപയാണ് ഇന്നത്തെ വില.
അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇവിടെയും വില ഉയര്‍ന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനി തങ്കത്തിന് 8.90 ഡോളര്‍ വര്‍ധിച്ച് 1243.1 ഡോളറില്‍ (ഏകദേശം 85053 രൂപ) എത്തി നില്‍ക്കുകയാണ്. ഒരു കൊല്ലത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വീണ്ടും ആവശ്യകത ഉയര്‍ന്നതാണ് സ്വര്‍ണവില കൂടാന്‍ ഇടയാക്കിയത്. ചൈനയുടെ കേന്ദ്ര ബാങ്ക് മറ്റ് വിദേശനാണയ കരുതല്‍ ശേഖരങ്ങള്‍ വിറ്റ് സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്. ഇതും വില വര്‍ധനയ്ക്ക് കാരണമായി. ഇതിനോടൊപ്പം, ഡോളറിന്റെ മൂല്യം 68 രൂപയ്ക്കടുത്ത് നില്ക്കുന്നതും ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കൂടാന്‍ ഇടയാക്കി.
Discussion about this post