ടെഹ്റാൻ:ഹിജാബ് ഉപേക്ഷിച്ച് ഇറാൻ സ്ത്രീകൾ നിരാഹാര സമരം നടത്തുന്നതായി റിപ്പോർട്ട്.ശിരോവസ്ത്രം ധരിക്കാത്തതിനെ തുടർന്ന് സദാചാര പോലീസുകാർ മർദ്ദിച്ചു കൊലപ്പെടുത്തിയ മഹ്‌സ അമിനിയുടെ രണ്ടാം ചരമ വാർഷികത്തിൽ ആണ് സ്ത്രീകൾ നിരാഹാര സമരം നടത്തിയത്.
രാജ്യത്തെ 34 ജയിൽ തടവുകാരും തങ്ങളുടെ നിരാഹാര സമരത്തിലൂടെ “സർക്കാരിൻ്റെ അടിച്ചമർത്തൽ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ഇറാനിലെ ജനങ്ങൾക്കൊപ്പം അണിചേർന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രമുഖ ഇറാനിയൻ സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ആണ് സമരം, നർഗസ് മുഹമ്മദി, വെരിഷെ മൊറാദി, മഹ്ബോബെ റെസായി, പരിവാഷ് മുസ്ലിമി എന്നിവർ പങ്കെടുത്തു
അതേസമയം തെരുവുകളിൽ ഹിജാബ് ധരിക്കാതെ പുറത്തിറങ്ങുന്ന സ്ത്രീകളെ കണ്ടെത്താൻ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചും, ഡ്രോൺ സംവിധാനങ്ങളൊരുക്കിയും ഇറാൻ തങ്ങളുടെ ശക്തി തെളിയിക്കുകയാണ്. ഹിജാബ് ധരിക്കാത്ത സ്ത്രീകളിൽ നിന്നും വൻ തുകയാണ് അധികാരികൾ ഈടാക്കുന്നതെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു.
ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് 2022ലാണ് മഹ്സ അമിനി പോലീസിന്റെ മർദ്ദനത്തിൽ കൊല്ലപ്പെടുന്നത്.പിന്നാലെയുണ്ടായ പ്രതിഷേധങ്ങളിൽ അഞ്ഞൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. 22000 പേർ അറസ്റ്റിലാക്കപ്പെട്ടു. ഇതിൽ പലരെയും പിന്നീട് വധശിക്ഷക്ക് വിധിക്കുകയുമായിരുന്നു.
Discussion about this post