കണ്ണൂർ: മാദ്ധ്യമത്തിൽ അച്ചടിച്ചുവന്ന വ്യാജ വാർത്ത തന്റെ ജീവിതം തകർത്തുവെന്ന് നടി കണ്ണൂർ ശ്രീലത. വാർത്തയ്ക്ക് പിന്നാലെ തനിക്ക് സിനിമകളിൽ അവസരം നഷ്ടമായി. ഇതോടെ 10 വർഷത്തോളം കാലം സിനിമയിൽ നിന്നും താൻ വിട്ടുനിന്നുവെന്നും നടി പറഞ്ഞു.യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നുപറച്ചിൽ.
തന്നെ ബലാത്സംഗം ചെയ്തു എന്ന തരത്തിലായിരുന്നു മാദ്ധ്യമത്തിൽ വാർത്ത വന്നത്. അന്ന് തമ്മിൽ തമ്മിൽ എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് എറണാകുളത്ത് ആയിരുന്നു. അവിടെ തന്നെ മധുപാൽ ഇന്റർവ്യൂ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് വാർത്ത പ്രചരിച്ചത്.
ഈ വാർത്ത തന്റെ വ്യക്തിബന്ധങ്ങളെയും കുടുംബ ബന്ധങ്ങളെയും ബാധിച്ചു. സിനിമയിൽ അവസരങ്ങൾ കിട്ടാതെ ആയി. 10 വർഷക്കാലമാണ് സിനിമയിൽ നിന്നും വിട്ട് നിൽക്കേണ്ടതായി വന്നത്. അപ്പോഴെല്ലാം തന്നെ പിന്തുണച്ചത് ഭർത്താവ് ആയിരുന്നു. പിന്നീട് സീരിയലിലൂടെ ആയിരുന്നു താൻ അഭിനയ രംഗത്തേക്ക് തിരിച്ച് വന്നത്. പക്ഷെ തനിക്ക് നല്ല കഥാപാത്രങ്ങൾ ഒന്നും ലഭിട്ടില്ലെന്നും താരം പറഞ്ഞു.
ആ വാർത്ത തെറ്റാണ്. തന്നെ കരിവാരി തേയ്ക്കാൻ വേണ്ടി ആരോ ചെയ്തതാണ്. എന്നാൽ അന്ന് കേസ് കൊടുക്കാൻ സാധിച്ചില്ല. കേവലം ഒരു ദിവസം മാത്രമായിരുന്നു ആ പത്ര വാർത്തയുടെ ആയുസ്സ്. സംഭവത്തിന് പിന്നിൽ ആരാണെന്ന് തനിക്ക് അറിയില്ലെന്നും ശ്രീലത വ്യക്തമാക്കി.
Discussion about this post